യു​എ​സ് സ​ന്ദ​ർ​ശി​ക്കാ​ൻ ട്രം​പ് ക്ഷ​ണി​ച്ചി​രു​ന്നെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Friday, June 20, 2025 6:59 PM IST
ന്യൂ​ഡ​ൽ​ഹി: ജി7 ​രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി​ക്കാ​യി കാ​ന​ഡ​യി​ലെ​ത്തി​യ​പ്പോ​ൾ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​മേ​രി​ക്ക​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കാ​ന​ഡ വ​രെ വ​ന്ന സ്ഥി​തി​ക്ക് ഇ​ങ്ങോ​ട്ട് വ​ന്ന് കൂ​ടേ എ​ന്ന് ട്രം​പ് ചോ​ദി​ച്ചു​വെ​ന്നും എ​ന്നാ​ൽ വി​ന​യ​ത്തോ​ടെ ക്ഷ​ണം നി​ര​സി​ച്ചെ​ന്നും മോ​ദി പ​റ​ഞ്ഞു.

മോ​ദി-​ട്രം​പ് ടെ​ലി​ഫോ​ൺ സം​ഭ​ഷ​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു ക്ഷ​ണം. ഇ​രു​നേ​താ​ക്ക​ളും 35 മി​നി​റ്റ് നേ​രം ടെ​ലി​ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ചി​രു​ന്നു. ട്രം​പി​ന്‍റെ ക്ഷ​ണം നി​ര​സി​ച്ച മോ​ദി ക്രൊ​യേ​ഷ്യ​യ്ക്കു പോ​കു​ക​യാ​യി​രു​ന്നു..

കാ​ന​ഡ​യി​ൽ​നി​ന്ന് ക്രൊ​യേ​ഷ്യ​യി​ലേ​ക്കു​ള്ള യാ​ത്ര മോ​ദി നേ​ര​ത്തേ തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ട്രം​പി​ന്‍റെ ക്ഷ​ണം മോ​ദി നി​ര​സി​ച്ച​ത്.

RELATED NEWS