ക​ണ​ക്കു​ക​ൾ വീ​ട്ടി ഷൗ​ക്ക​ത്ത് നി​യ​മ​സ​ഭ​യി​ലേ​ക്ക്
Monday, June 23, 2025 2:39 PM IST
കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സി​ന്‍റെ സാം​സ്കാ​രി​ക മു​ഖ​മാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പി​താ​വ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ പാ​ര​മ്പ​ര്യം അ​വ​കാ​ശ​പ്പെ​ട്ടാ​ണ് നി​ല​മ്പൂ​രി​ൽ ര​ണ്ടാം​വ​ട്ടം മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. 2016-ല്‍ 11,504 ​വോ​ട്ടു​ക​ള്‍​ക്ക് സി​പി​എം സ്വ​ത​ന്ത്ര​ന്‍ പി.​വി. അ​ന്‍​വ​റി​നോ​ട് അ​ടി​യ​റ​വ് പ​റ​ഞ്ഞ ഷൗ​ക്ക​ത്ത് ഇ​ത്ത​വ​ണ എ​ല്ലാ ക​ണ​ക്കു​ക​ളും വീ​ട്ടി ജ​യി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

സി​പി​എ​മ്മി​ലെ യു​വ​ത​ല​മു​റ​യി​ലെ പ്ര​മു​ഖ​ന്‍ എം. ​സ്വ​രാ​ജും സി​പി​എ​മ്മു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ പി.​വി. അ​ന്‍​വ​റും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടും ആ​ധി​കാ​രി​ക ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യ​ത് ഷൗ​ക്ക​ത്തി​ന്‍റെ വി​ജ​യ​ത്തി​നു തി​ള​ക്ക​മേ​റ്റു​ന്നു.

2016ൽ ​കൈ​വി​ട്ടു​പോ​യ മ​ണ്ഡ​ല​ത്തെ തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഷൗ​ക്ക​ത്ത് പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. വി​ജ​യി​ച്ചു​ക​യ​റി പാ​ര്‍​ട്ടി ത​ന്നി​ല്‍ അ​ര്‍​പ്പി​ച്ച വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളോ​ട് എ​ല്ലാം പാ​ര്‍​ട്ടി മ​റു​പ​ടി പ​റ​യു​മെ​ന്ന് പ​റ​ഞ്ഞ് തു​ട​ങ്ങി​യ ഷൗ​ക്ക​ത്ത് ഒ​രി​ക്ക​ല്‍ പോ​ലും മ​റ്റ് പ്ര​തി​ക​ര​ണ​ങ്ങ​ളി​ലേ​ക്ക് പോ​യി​ല്ല.​

കെ​എ​സ്‌​യു താ​ലൂ​ക്ക് സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി, കേ​ര​ള ദേ​ശീ​യ​വേ​ദി മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്നി​ങ്ങ​നെ പ​ടി​പ​ടി​യാ​യി സ്ഥാ​ന​ങ്ങ​ൾ ച​വി​ട്ടി​ക്ക​യ​റി​യ ഷൗ​ക്ക​ത്ത് നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ൻ, രാ​ജീ​വ് ഗാ​ന്ധി പ​ഞ്ചാ​യ​ത്തി​രാ​ജ് സം​ഘ​ധ​ന്‍ ദേ​ശീ​യ ക​ണ്‍​വീ​ന​ർ, സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചു.

സി​നി​മാ മേ​ഖ​ല​യി​ലും വി​ജ​യി​ച്ചു​ക​യ​റി​യ ച​രി​ത്ര​മാ​ണ് ആ​ര്യാ​ട​നു​ള്ള​ത്. പാ​ഠം ഒ​ന്ന് ഒ​രു വി​ലാ​പം, ദൈ​വ​നാ​മ​ത്തി​ൽ, വി​ലാ​പ​ങ്ങ​ള്‍​ക്ക​പ്പു​റം എ​ന്നീ മൂ​ന്ന് സി​നി​മ​ക​ള്‍​ക്ക് മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കും സി​നി​മ​യ്ക്കു​മു​ള്ള സം​സ്ഥാ​ന, ദേ​ശീ​യ, രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.

മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ന്‍ സാ​ഹി​ബി​ന്‍റെ ആ​ശ​യാ​ദ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച് വ​ര്‍​ത്ത​മാ​ന​കാ​ല​ത്ത് ഫാ​ഷി​സ​ത്തെ ചെ​റു​ക്കു​ന്ന പ്ര​മേ​യ​വു​മാ​യെ​ത്തി​യ ‘വ​ര്‍​ത്ത​മാ​നം’​എ​ന്ന സി​നി​മ​യ്ക്കും ക​ഥ​യെ​ഴു​തി. മാ​താ​വ്: പി.​വി മ​റി​യം, ഭാ​ര്യ: മും​താ​സ് ബീ​ഗം, മ​ക്ക​ൾ: ഡോ.​ഒ​ഷി​ന്‍ സാ​ഗ, ഒ​ലി​ന്‍ സാ​ഗ, ഒ​വി​ന്‍ സാ​ഗ.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.