ആ​ണ​വ പ​ദ്ധ​തി പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ഇ​റാ​ന്‍റെ പ​ദ്ധ​തി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തും: ഇ​സ്ര​യേ​ൽ
Wednesday, June 25, 2025 5:29 AM IST
ടെ​ൽ അ​വീ​വ്: ആ​ണ​വ പ​ദ്ധ​തി പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ഇ​റാ​ന്‍റെ ഏ​തൊ​രു ശ്ര​മ​ത്തെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​റാ​നു​മാ​യി വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്‍റെ രാ​ജ്യ​ത്തി​ന്‍റെ മു​ഖ്യ ശ​ത്രു ഒ​രി​ക്ക​ലും ആ​ണ​വാ​യു​ധം നേ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ത​റ​പ്പി​ച്ചു പ​റ​ഞ്ഞു. ആ​ണ​വ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വീ​ണ്ടും ച​ർ​ച്ച​ക​ൾ​ക്ക് ത​യാ​റാ​ണെ​ന്ന ഇ​റാ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​ഷേ​ഷ്കി​യാ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു നെ​ത​ന്യാ​ഹു.

"ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി ഞ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​റാ​നി​ൽ ആ​രെ​ങ്കി​ലും അ​ത് പു​ന​ർ​നി​ർ​മി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ, ഏ​തൊ​രു ശ്ര​മ​ത്തെ​യും പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ അ​തേ ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ, അ​തേ തീ​വ്ര​ത​യോ​ടെ ഞ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും.'- നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഖ​ത്ത​റി​ലെ യു​എ​സ് ക്യാം​പ് ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ തീ​രു​മാ​ന​മാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.