വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു
Wednesday, June 25, 2025 7:16 AM IST
ക​ണ്ണൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. ദേ​ശാ​ഭി​മാ​നി ക​ണ്ണൂ​ർ ബ്യൂ​റോ​യി​ലെ ലേ​ഖ​ക​ൻ മ​ട്ട​ന്നൂ​ർ ചാ​വ​ശേ​രി ശ്രീ​നി​ല​യ​ത്തി​ൽ രാ​ഗേ​ഷ്‌ കാ​യ​ലൂ​ർ (51) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ്‌ വീ​ട്ടി​ലേ​ക്ക്‌ പോ​കു​ന്ന​തി​നി​ടെ മ​ട്ട​ന്നൂ​ർ-​ഇ​രി​ട്ടി റോ​ഡി​ൽ കോ​ട​തി​ക്ക്‌ സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ്‌ മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ ടോ​റ​സ്‌ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ഗേ​ഷി​നെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്‌ ചാ​ല മിം​സ്‌ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ടി​യ​ന്ത​ര ശ​സ്‌​ത്ര​ക്രി​യ ന​ട​ത്തി. ചൊ​വ്വ വൈ​കി​ട്ട്‌ ഏ​ഴ​ര​യോ​ടെ​യാ​ണ്‌ അ​ന്ത്യം.

പ​രേ​ത​നാ​യ എ.​സി. രാ​ഘ​വ​ൻ​ന​മ്പ്യാ​രു​ടെ​യും ഓ​മ​ന​യു​ടെ​യും മ​ക​നാ​ണ്‌. ഭാ​ര്യ: ജി​ഷ (കി​ൻ​ഫ്ര, ചോ​നാ​ടം). മ​ക്ക​ൾ: ശ്രീ​ന​ന്ദ രാ​ഗേ​ഷ്‌, സൂ​ര്യ​തേ​ജ്‌.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.