സൈ​ന്യ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണം; ഇ​ന്ത്യ​യെ കു​റ്റ​പ്പെ​ടു​ത്തി പാ​ക്കി​സ്ഥാ​ൻ
Sunday, June 29, 2025 7:43 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഇ​ന്ത്യ​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ൻ സൈ​ന്യം. എ​ന്നാ​ൽ പാ​ക് സൈ​ന്യ​ത്തി​ന്‍റെ ആ​രോ​പ​ണം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ത​ള്ളി​ക്ക​ള​ഞ്ഞു.

"ജൂ​ൺ 28-ന് ​വ​സീ​റി​സ്ഥാ​നി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന് ഇ​ന്ത്യ​യെ കു​റ്റ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന പാ​കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന ക​ണ്ടു. ഈ ​പ്ര​സ്താ​വ​ന അ​ർ​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ ഞ​ങ്ങ​ൾ നി​ര​സി​ക്കു​ന്നു'.- വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച, ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ​യി​ലെ വ​ട​ക്ക​ൻ വ​സീ​റി​സ്ഥാ​ൻ ജി​ല്ല​യി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്ക് ചാ​വേ​ർ ബോം​ബ​ർ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പാ​ക്കി​സ്ഥാ​ൻ താ​ലി​ബാ​ന്‍റെ ചാ​വേ​ർ ആ​ക്ര​മ​ണ വി​ഭാ​ഗ​മാ​യ ഹാ​ഫി​സ് ഗു​ൽ ബ​ഹാ​ദൂ​ർ സം​ഘ​ട​ന ഏ​റ്റെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.