ദ​ളി​ത് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​എം. സ​ലീം കു​മാ​ർ അ​ന്ത​രി​ച്ചു
Sunday, June 29, 2025 9:43 AM IST
കൊ​ച്ചി: ദ​ളി​ത് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​എം. സ​ലീം കു​മാ​ർ(76) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

അ​സു​ഖ ബാ​ധി​ത​നാ​യി അ​ദ്ദേ​ഹം ഏ​റെ നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1975ൽ ​അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്ത് 17 മാ​സം ജ​യി​ൽ വാ​സം അ​നു​ഭ​വി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

ഇ​ടു​ക്കി​യി​ൽ തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ൽ കു​ന്ന​ത്തു മാ​ണി​ക്ക​ന്‍റെ​യും കോ​ത​യു​ടെ​യും മ​ക​നാ​യി 1949 മാ​ർ​ച്ച് പ​ത്തി​നാ​ണ് ജ​ന​നം.

കൊ​ലു​മ്പ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വ​ള​ർ​ത്ത​ച്ഛ​നാ​യി​രു​ന്നു. നാ​ളി​യാ​നി ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ൾ, പൂ​ച്ച​പ്ര, അ​റ​ക്കു​ളം യു​പി സ്കൂ​ൾ, മൂ​ല​മ​റ്റം സ​ർ​ക്കാ​ർ ഹൈ​സ്കൂ​ൾ, എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം.

1969ൽ ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ഡി​ഗ്രി​ക്ക് പ​ഠി​ക്കു​മ്പോ​ൾ ന​ക്സ​ലൈ​റ്റ് പ്ര​സ്ഥാ​ന​വു​മാ​യി ബ​ന്ധം ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ര​ണ്ടു പ​തി​റ്റാ​ണ്ട് കാ​ലം സി​ആ​ർ​സി, സി​പി​ഐ(​എം.​എ​ൽ) പ്ര​സ്ഥാ​ന​ത്തി​ന്‍റെ സം​ഘാ​ട​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു.

അ​ധഃ​സ്ഥി​ത ന​വോ​ത്ഥാ​ന മു​ന്ന​ണി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 1989ൽ ​വൈ​ക്ക​ത്ത് മ​നു​സ്മൃ​തി ചു​ട്ടെ​രി​ച്ചു​കൊ​ണ്ട് ദ​ളി​ത് സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ കേ​ന്ദ്രീ​ക​രി​ച്ചു.

അ​ധഃ​സ്ഥി​ത ന​വോ​ത്ഥാ​ന മു​ന്ന​ണി​യു​ടെ സം​സ്ഥാ​ന ക​ൺ​വീ​ന​ർ, ദ​ളി​ത് ഐ​ക്യ സ​മി​തി​യു​ടെ സം​സ്ഥാ​ന ക​ൺ​വീ​ന​ർ, കേ​ര​ള ദ​ളി​ത് മ​ഹാ​സ​ഭ​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു കെ.​എം. സ​ലീം കു​മാ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.