സ്കൂ​ളി​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
Sunday, June 29, 2025 11:16 AM IST
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളി​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. അ​ക്കാ​ദ​മി​ക കാ​ര്യ​ങ്ങ​ളി​ൽ ആ​ജ്ഞാ​പി​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സൂ​മ്പ​യെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ കാ​യി​ക ലോ​ക​ത്തെ മു​ഴു​വ​ൻ ആ​ക്ഷേ​പി​ച്ചു. ഇ​ത് പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ർ​ഗീ​യ നി​റം കൊ​ടു​ത്ത് മ​തേ​ത​ര​ത്വ​ത്തി​ന് യോ​ജി​ക്കാ​ത്ത വി​ധം അ​ഭി​പ്രാ​യം പ​റ​ഞ്ഞാ​ൽ അ​ത് അം​ഗീ​ക​രി​ക്കി​ല്ല. എ​ല്ലാ അ​ഭി​പ്രാ​യ​ങ്ങ​ളും സ്വീ​ക​രി​ക്കും. അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രോ​ട് വി​രോ​ധ​മി​ല്ല. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ന്യാ​യ​മാ​യും ഉ​ചി​ത​മാ​യ ഉ​ള്ള തീ​രു​മാ​ന​മാ​ണ് സ​ർ​ക്കാ​ർ എ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കാ​യി​ക താ​ര​ങ്ങ​ളു​ടെ ഡ്ര​സ് കോ​ഡ് തീ​രു​മാ​നി​ക്കാ​ൻ അ​വ​രു​ടെ അ​സോ​സി​യേ​ഷ​ൻ ഉ​ണ്ട്. പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം താ​ൻ ന​ട​ത്തി​യി​ട്ടി​ല്ല. ഗ​വ​ർ​ണ​റാ​ണ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​വും ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​വും ന​ട​ത്തി​യ​ത്.

ആ​ർ​എ​സ്എ​സി​ന്‍റെ ര​ണ്ട് പ്ര​ധാ​ന നേ​താ​ക്ക​ൾ രാ​ജ്ഭ​വ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഭാ​ര​താം​ബ​യെ വ​ച്ചു​കൊ​ണ്ടു​ള്ള ഒ​രു പ​രി​പാ​ടി​യി​ലും ഇ​രി​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.