വി​വാ​ഹ​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ ഇ​ന്ത്യ​ക്കാ​രി​യെ കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ട്
Sunday, June 29, 2025 2:44 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: വി​വാ​ഹ​ത്തി​നാ​യി അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ 24 കാ​രി​യാ​യ ഇ​ന്ത്യ​ൻ യു​വ​തി​യെ കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ട്. ജൂ​ൺ 20 ന് ​ഇ​ന്ത്യ​യി​ൽ നി​ന്ന് ന്യൂ​ജേ​ഴ്‌​സി​യി​ൽ എ​ത്തി​യ സി​മ്രാ​ൻ എ​ന്ന യു​വ​തി​യെ​യാ​ണ് കാ​ണാ​താ​യ​ത്.

ലി​ൻ​ഡ​ൻ​വോ​ൾ​ഡ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സി​മ്രാ​ൻ ഫോ​ൺ പ​രി​ശോ​ധി​ക്കു​ന്ന​തും ആ​രെ​യോ കാ​ത്തി​രി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി. യു​വ​തി​യു​ടെ മു​ഖ ഭാ​വ​ത്തി​ൽ എ​ന്തെ​ങ്കി​ലും അ​സ്വ​ഭാ​വി​ക തോ​ന്നു​ന്നി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

സി​മ്രാ​നെ ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. വീ​ട്ടു​കാ​ർ നി​ശ്ച​യി​ച്ച വി​വാ​ഹ​ത്തി​നാ​യാ​ണ് ഇ​വ​ർ അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​യി​ൽ പ്ര​വേ​ശി​ക്കാ​നാ​യി സിമ്രാൻ വി​വാ​ഹ​മെ​ന്ന കാ​ര​ണം സൃ​ഷ്ടി​ച്ച​താ​കാ​മെ​ന്ന സാ​ധ്യ​ത​യും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

സി​മ്രാ​ന്‍റെ ബ​ന്ധു​ക്ക​ളാ​രും അ​മേ​രി​ക്ക​യി​ൽ ഇ​ല്ലെ​ന്നും ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കാ​ൻ അ​വ​ർ​ക്ക​റി​യി​ല്ലെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

അ​ഞ്ച​ടി നാ​ല് ഇ​ഞ്ച് ഉ​യ​ര​മു​ള്ള സി​മ്രാ​ന് ഏ​ക​ദേ​ശം 68 കി​ലോ​ഗ്രാം ഭാ​ര​വു​മു​ണ്ട്. നെ​റ്റി​യു​ടെ ഇ​ട​തു​വ​ശ​ത്ത് ഒ​രു ചെ​റി​യ പാ​ടു​മു​ണ്ട്. കാ​ണാ​താ​യ സ​മ​യം ചാ​ര​നി​റ​ത്തി​ലു​ള്ള സ്വെ​റ്റ് പാ​ന്‍റ്സും വെ​ളു​ത്ത ടീ-​ഷ​ർ​ട്ടും ക​റു​ത്ത ഫ്ലി​പ്പ്-​ഫ്ലോ​പ്പു​ക​ളും വ​ജ്രം പ​തി​ച്ച ചെ​റി​യ ക​മ്മ​ലു​ക​ളും ഇ​വ​ർ ധ​രി​ച്ച​ത്.

സി​മ്രാ​നെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ലി​ൻ​ഡ​ൻ​വോ​ൾ​ഡ് പോ​ലീ​സ് ഡി​റ്റ​ക്ടീ​വ് ജോ ​ടോ​മ​സെ​റ്റി​യെ ബ​ന്ധ​പ്പെ​ടാ​ൻ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.