ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ വാ​ദം ത​ള്ളി ഡോ. ​ഹാ​രി​സ്
Friday, August 1, 2025 6:24 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ യൂ​റോ​ള​ജി വ​കു​പ്പി​ൽ നി​ന്നും ഉ​പ​ക​ര​ണ​ങ്ങ​ൾ കാ​ണാ​താ​യി​ട്ടി​ല്ലെ​ന്ന് ഡോ. ​ഹാ​രി​സ്. ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാ വ​ർ​ഷ​വും ഓ​ഡി​റ്റ് ചെ​യ്യു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും കാ​ണാ​താ​യി​ട്ടി​ല്ല. 14 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന​താ​ണ് ഓ​സി​ലോ​സ്കോ​പ്പ്. ആ ​ഉ​പ​ക​ര​ണ​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ഉ​ണ്ട്. ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും ഡോ. ​ഹാ​രി​സ് പ​റ​ഞ്ഞു.

ഉ​പ​ക​ര​ണം ന​ഷ്ട​പ്പെ​ട്ട​താ​യി നേ​ര​ത്തെ ആ​രോ​പ​ണം ഉ​ണ്ടാ​യി​രു​ന്നു. അ​ത് ക​ള്ള​പ​രാ​തി ആ​ണെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു. ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ടാ​യെ​ന്ന് വി​ദ​ഗ്ധ​സ​മി​തി പ​റ​യാ​ൻ ഇ​ട​യി​ല്ല. മ​ന്ത്രി പ​റ​ഞ്ഞ കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നോ​ട്ടെ​യെ​ന്നും ഹാ​രി​സ് പ​റ​ഞ്ഞു. ‌‌‌

ഡോ. ​ഹാ​രി​സ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ പ്ര​തി​സ​ന്ധി വെ​ളി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ദ​ഗ്ധ സ​മി​തി​യെ നി​യ​മി​ച്ച​തും റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​തും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ യൂ​റോ​ള​ജി വ​കു​പ്പി​ൽ ചി​ല ഉ​പ​ക​ര​ണ​ങ്ങ​ൾ ബോ​ധ​പൂ​ർ​വം കേ​ടാ​ക്കി എ​ന്നും കാ​ണാ​താ​യെ​ന്നു​മാ​യി​രു​ന്നു വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട്.

RELATED NEWS