ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ​ദൂ​ര നി​ല​പാ​ട്, സ​മ്മ​ർ​ദ്ദ ശ​ക്തി​യാ​കി​ല്ല; മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ
Tuesday, April 23, 2024 4:46 AM IST
ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സ​മ്മ​ർ​ദ്ദ ത​ന്ത്രം ഉ​പ​യോ​ഗി​ച്ച് ലാ​ഭ​ങ്ങ​ൾ കൊ​യ്യു​ന്ന വി​ധം ഒ​രു നി​ല​പാ​ടും സ്വീ​ക​രി​ക്കി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ.

സ​ഭ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും, പ്ര​യാ​സ​ങ്ങ​ളും വി​വേ​ക​പൂ​ർ​വം വി​ല​യി​രു​ത്തി വോ​ട്ട് ചെ​യ്യാ​നു​ള്ള പ്രാ​പ്തി സ​ഭാ മ​ക്ക​ൾ​ക്കു​ണ്ടെ​ന്ന് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ൽ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി വി​ഭാ​ഗ​ക്കാ​രും ഉ​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ഒ​രു സ​മ്മ​ർ​ദ്ദ ശ​ക്തി​യാ​ക്കു​ന്ന ഒ​രു നി​ല​പാ​ടും സ്വീ​ക​രി​ക്കി​ല്ല.

ജ​നാ​ധി​പ​ത്യം ഏ​റ്റ​വും കൂ​ടു​ത​ൽ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത് രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും മ​തേ​ത​ര​ത്വ​വും സം​ര​ക്ഷി ക്കു​ന്ന​വ​ർ ജ​യി​ച്ചു വ​ര​ണ മെ​ന്നാ​ണ് സ​ഭ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഓ​ർ​ത്തോ​ഡ​ക്സ് സ​ഭാ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.