ജെ​സ്‌­​ന തി­​രോ­​ധാനക്കേസ്; തു­​ട­​ര­​ന്വേ­​ഷ­​ണ­​ത്തി­​ന് ഉ­​ത്ത­​ര­​വി­​ട്ട് കോ­​ട​തി
Friday, May 10, 2024 3:38 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: ജെ​സ്‌­​ന തി­​രോ­​ധാനക്കേ­​സി​ല്‍ തു­​ട­​ര­​ന്വേ­​ഷ­​ണ­​ത്തി­​ന് ഉ­​ത്ത­​ര­​വി­​ട്ട് തി­​രു­​വ­​ന­​ന്ത­​പു­​രം സി­​ജെ­​എം കോ­​ട​തി. ജെ­​സ്‌­​ന­​യു­​ടെ പി­​താ­​വ് ജെ​യിം​സ് ജോ​സ​ഫ് ന​ല്‍​കി­​യ ഹ​ര്‍­​ജി­​യി­​ലാ­​ണ് ഉ­​ത്ത­​ര​വ്.

ജെ​യിം​സ് മു​ദ്ര​വെ​ച്ച ക​വ​റി​ല്‍ സ​മ​ര്‍​പ്പി​ച്ച തെ­​ളി­​വു­​ക­​ളു­​ടെ അ­​ടി­​സ്ഥാ­​ന­​ത്തി­​ലാണ് കേ­​സ­​ന്വേ­​ഷി­​ക്കുക. പ­​ത്ത­​നം­​തി­​ട്ട വെ­​ച്ചൂ­​ച്ചി­​റ­​യി​ല്‍­​നി­​ന്ന് കാ­​ണാ​താ­​യ ജെ­​സ്‌­​ന­​യ്­​ക്ക് എ­​ന്ത് സം­​ഭ­​വി­​ച്ചു എ­​ന്ന വ്യ­​ക്ത­​മാ­​ക്കാ­​തെ­​യാ­​ണ് കേ­​സി​ല്‍ അ­​ന്വേ​ഷ­​ണം അ­​വ­​സാ­​നി­​പ്പി​ച്ചു­​കൊ­​ണ്ട് സി­​ബി­​ഐ റി­​പ്പോ​ര്‍­​ട്ട് സ­​മ​ര്‍­​പ്പി­​ച്ച​ത്.

എ­​ന്നാ​ല്‍ ഈ ​റി­​പ്പോ​ര്‍­​ട്ട് ത­​ള്ള­​ണ­​മെ​ന്നും കേ­​സി​ല്‍ തു­​ട­​ര­​ന്വേ​ഷ­​ണം വേ­​ണ­​മെ​ന്നും ആ­​വ­​ശ്യ­​പ്പെ­​ട്ട് ജെ­​സ്‌­​ന­​യു­​ടെ പി­​താ­​വ് സി­​ജെ­​എം കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​ക­​യാ­​യി­​രു​ന്നു. ജെ​സ്‌­​ന ജീ­​വി­​ച്ചി­​രി­​പ്പി­​ല്ലെ­​ന്ന് താ​ന്‍ സ്വ­​ന്തം നി­​ല­​യ്­​ക്ക് ന­​ട­​ത്തി­​യ അ­​ന്വേ­​ഷ­​ണ­​ത്തി​ല്‍ ക­​ണ്ടെ­​ത്തി­​യെ­​ന്നാ­​യി­​രു­​ന്നു വാ​ദം.

സി​ബി​ഐ പ​ല കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ള്‍ ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും കാ​ണി​ച്ചാ​ണ് ജെ​യിം​സ് ​ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ജെ​യിം​സ് സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ ന​ല്‍​കി​യ തെ​ളി​വു​ക​ള്‍ കോ​ട​തി സ്വീ​ക​രി​ച്ചി​രു​ന്നു.

ജെ​സ്ന​യെ 2018 മാ​ര്‍​ച്ച് 22ന് ​കാ​ണാ​താ​യ കേ​സി​ല്‍ പോ​ലീ​സും സി​ബി​ഐ​യും ഇ​നി​യും ക​ണ്ടെ​ത്താ​ത്ത​തും പ​രി​ഗ​ണി​ക്കാ​ത്ത​തു​മാ​യ സൂ​ച​ന​ക​ളും തെ​ളി​വു​ക​ളു​മാ​ണ് ജെ​യിം​സ് കോ​ട​തി​യി​ല്‍ സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.

ജെ​സ്ന​യു​ടെ അ​ജ്ഞാ​ത സു​ഹൃ​ത്തി​നെ​ക്കു​റി​ച്ചു​ള്ള തെ​ളി​വു​ക​ള്‍ ന​ല്‍​കി​യെ​ന്നാ​ണ് ജെ​യിം​സി​ന്‍റെ വാ​ദം. നേ​ര​ത്തെ, തെ​ളി​വു​ക​ള്‍ ന​ല്‍​കി​യാ​ല്‍ തു​ട​ര​ന്വേ​ഷ​ണ​മാ​കാം എ​ന്നാ​ണ് സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചിരുന്നത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.