ന­​ന്ദ­​കു­​മാ​ര്‍ ത­​ന്നെ ക​ണ്ട­​ത് ക­​ണ്ണൂ­​രി­​ലെ ഉ​ന്ന​ത സി­​പി­​എം നേ­​താ­​വി­​നെ ബി­​ജെ­​പി­​യി​ലെത്തിക്കാൻ: ശോ­​ഭാ സു­​രേ­​ന്ദ്ര​ന്‍
Tuesday, April 23, 2024 6:14 PM IST
ആ­​ല​പ്പു​ഴ: ദ​ല്ലാ​ള്‍ ന­​ന്ദ­​കു­​മാ­​റി­​ന്‍റെ ആ­​രോ­​പ­​ണ­​ങ്ങ​ള്‍­​ക്ക് മ­​റു­​പ­​ടി­​യു­​മാ​യി ബി­​ജെ­​പി നേ­​താ­​വും ആ​ല​പ്പു​ഴ​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​മാ​യ ശോ­​ഭാ സു­​രേ­​ന്ദ്ര​ന്‍. ക­​ണ്ണൂ­​രി­​ലെ ഉ­​ന്ന­​ത സി­​പി­​എം നേ­​താ­​വി­​നെ ബി­​ജെ­​പി­​യി​ല്‍ ചേ​ര്‍­​ക്കാ​ന്‍ ന­​ന്ദ­​കു­​മാ​ര്‍ ല­​ക്ഷ്യ­​മി​ട്ടു. ഇ­​തി­​നാ­​ണ് ത­​ന്നെ വ­​ന്ന് ക­​ണ്ട­​തെ­​ന്ന് ശോ­​ഭ പ­​റ​ഞ്ഞു.

പി­​ണ­​റാ­​യി­​യു­​ടെ ത­​ല­​പ്പൊ­​ക്ക­​മു­​ള്ള നേ­​താ­​വി­​നെ­​യാ­​ണ് ബി­​ജെ­​പി­​യി­​ലെ­​ത്തി­​ക്കാ​ന്‍ ശ്ര­​മി­​ച്ച​ത്. തൃ­​ശൂ​ര്‍ രാ­​മ­​നി­​ല­​യ­​ത്തി­​ലെ​ത്തി­ ഈ ​നേ­​താ­​വ് ത­​ന്നെ ക​ണ്ടു. പി­​ന്നീ­​ട് ഡ​ല്‍­​ഹി­​യി​ലും വ​ന്നു.

ഇ­​തി­​ന് പ്ര­​തി­​ഫ­​ല­​മാ­​യി കോ­​ടികളാണ് നന്ദകുമാർ ആവശ്യപ്പെട്ടത്. കാ­​ല് ത​ല്ലി­​യൊ­​ടി­​ക്കു­​മെ­​ന്ന് പി­​ണ­​റാ­​യി­​യു­​ടെ ലോ­​ബി പ­​റ­​ഞ്ഞ​തു­​കൊ­​ണ്ടാണ് നേ­​താ­​വി­​നെ ബി­​ജെ­​പി­​യി​ല്‍ എ­​ത്തി­​ക്കാ­​നു­​ള്ള ഉ­​ദ്യ­​മ­​ത്തി​ല്‍­​നി­​ന്ന് ന­​ന്ദ­​കു­​മാ​ര്‍ പി­​ന്മാ­​റി­​യ​ത്. ഈ ​നേ­​താ­​വി­­​ന്‍റെ പേ­​ര് ന­​ന്ദ­​കു­​മാ​ര്‍ പു­​റ­​ത്തു­​വി­​ട്ടാ​ല്‍ താ​ന്‍ കൂ­​ടു­​ത​ല്‍ കാ­​ര്യ​ങ്ങ​ള്‍ പ­​റ­​യാ­​മെ​ന്നും ശോ­​ഭ പ­​റ​ഞ്ഞു.

പ­​ത്ത് ല­​ക്ഷം രൂ­​പ വാ­​ങ്ങി­​യെ­​ന്ന ന­​ന്ദ­​കു­​മാ­​റി­­​ന്‍റെ ആ­​രോ­​പ­​ണ­​ത്തി​നും ശോ­​ഭ മ­​റു​പ­​ടി പ­​റ­​ഞ്ഞു. ന­​ന്ദ­​കു­​മാ­​റി­­​ന്‍റെ കൈ­​യി​ല്‍­​നി­​ന്ന് പ­​ത്ത് ല­​ക്ഷം വാ​ങ്ങി. തന്‍റെ എ­​ട്ട് സെ​ന്‍റ് സ്ഥ­​ലം വി­​റ്റ­​തി­­​ന്‍റെ വി­​ല­​യാ­​യി അ­​ക്കൗ­​ണ്ടി­​ലാ­​ണ് പ­​ണം വാ­​ങ്ങി­​യ​ത്.

ഈ ​സ്ഥ­​ലം ര­​ജി­​സ്റ്റ​ര്‍ ചെ­​യ്യാ​ന്‍ വേ­​ണ്ടി പ­​ല ത­​വ­​ണ പി­​ന്നീ­​ട് ന­​ന്ദ­​കു­​മാ­​റി​നെ ബ­​ന്ധ­​പ്പെ­​ട്ടി­​ട്ടു­​ണ്ട്. ത­​ന്നെ സം­​ശ­​യ­​ത്തി­­​ന്‍റെ നി­​ഴ­​ലി​ല്‍ നി​ര്‍­​ത്താ­​നാ­​ണ് ഇ­​പ്പോ​ള്‍ ആ­​രോ­​പ­​­​ണ­​മു­​ന്ന­​യി­​ക്കു­​ന്ന​ത്. ന­​ന്ദ­​കു­​മാ​ര്‍ നാ­​ണം കെ­​ട്ട­​വ​നും നെ­​റി­​കെ­​ട്ട­​വ­​നു­​മാ­​ണെ​ന്നും ശോ­​ഭ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.