പ​ണം വാ​ഗ്ദാ​നം ചെ​യ്ത് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മം; മോ​ദി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി തൃ​ണ​മൂ​ൽ
Thursday, March 28, 2024 10:05 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി. പ​ണം വാ​ഗ്ദാ​നം​ചെ​യ്ത് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് പ​രാ​തി.

ഇ​ഡി പി​ടി​ച്ചെ​ടു​ത്ത 3,000 കോ​ടി പ​ണം പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ന​ല്‍​കു​മെ​ന്ന പ​രാ​മ​ർ​ശ​ത്തി​ലാ​ണ് പ​രാ​തി. പ​ണം ന​ല്‍​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള ശ്ര​മം തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട ലം​ഘ​ന​മെ​ന്നാ​ണ് ടി​എം​സി പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് കൃ​ഷ്ണ​ന​ഗ​ർ ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​മൃ​ത റോ​യി​ക്കെ​തി​രെ​യും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.