• Logo

Allied Publications

Europe
വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മ​രി​യ സ​ർ​വി​നോ മു​ഖ്യാ​തി​ഥി
Share
ബ​ർ​മിം​ഗ്ഹാം: സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം ഡി​സം​ബ​ർ ര​ണ്ടി​ന്‌ ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ന​ട​ക്കും.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ കീ​ഴി​ൽ മെ​ത്രാ​ന്മാ​രെ തെ​ര​ഞ്ഞെ‌​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ മൂ​ന്നു സ്ത്രീ​ക​ളി​ൽ ഒ​രാ​ൾ, വേ​ൾ​ഡ് യൂ​ണി​യ​ൻ ഓ​ഫ് ക​ത്തോ​ലി​ക് വു​മ​ൻ​സ് സം​ഘ​ട​ന മു​ൻ പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി നി​ര​വ​ധി പ്ര​ധാ​ന​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഡോ. ​മ​രി​യ സ​ർ​വി​നോ രൂ​പ​ത​യി​ലെ സ്ത്രീ​ക​ൾ​ക്ക് സ​ന്ദേ​ശം ന​ൽ​കും.

രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ് കാ​ർ​മി​ക​ത്വ​ത്തി​ൽ രൂ​പ​ത​യി​ലെ മ​റ്റു വൈ​ദി​ക​രും ചേ​ർ​ന്നു​ള്ള ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ കു​ർ​ബാ​ന ആ​ത്മീ​യ അ​നു​ഭ​വ​മാ​കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പി​താ​വി​നൊ​പ്പം രൂ​പ​താ പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് റ​വ. ഫാ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, വി​മ​ൻ​സ് ഫോ​റം ചെ​യ​ര്മാ​ന് ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജീ​ൻ മാ​ത്യു, പ്ര​സി​ഡ​ന്‍റ് ഡോ. ​ഷി​ൻ​സി മാ​ത്യു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

12 റീ​ജി​യ​നു​ക​ളി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ച്ച​യോ​ടു കൂ​ടി ആ​രം​ഭി​ക്കും. അ​ന്നേ ദി​വ​സം 2023 2025 വ​ർ​ഷ​ങ്ങി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രൂ​പ​ത വി​മ​ൻ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ​ക്കു ഔ​ദോ​ഗി​ക​മാ​യ സ്ഥാ​ന​മാ​റ്റ​വും ന​ട​ക്കും.

ര​ണ്ടാ​യി​ര​ത്തി​ല​ധി​കം സ്ത്രീ​ക​ളെ​യാ​ണ് ഭാ​ര​വാ​ഹി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​നോ​ഹ​ര​മാ​യ ഈ ​ആ​ഘോ​ഷ​ത്തി​ലേ​ക്ക് എ​ല്ലാ സ്ത്രീ​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.