• Logo

Allied Publications

Europe
മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ലി​ന് വെ​ള്ളി​യാ​ഴ്ച മാ​ഞ്ച​സ്റ്റ​റിൽ സ്വീ​ക​ര​ണം
Share
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ലി​ന് വെ​ള്ളി​യാ​ഴ്ച മാ​ഞ്ച​സ്റ്റ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ​സ് യു​കെ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മി​ഷ​ൻ ഇ​ട​വ​ക​യി​ലെ കു​ടും​ബ​ങ്ങ​ളെ നേ​രി​ൽ​ക​ണ്ട് ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ന്ന​തി​നും ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ പ്ര​തി​നി​ധി സം​ഗ​മ​ത്തി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നു​മാ​യി ആ​ണ് മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ൽ മാ​ഞ്ച​സ്റ്റ​റി​ലെ​ത്തു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര, സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ്​ മേ​രീ​സ് ക്നാ​നാ​യ മി​ഷ​ൻ, ലി​വ​ർ​പൂ​ൾ സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് മി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ കൈ​കാ​ര​ന്മാ​രും പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും വേ​ദ​പാ​ഠ പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്നാ​ണ് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​ത്.

മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ലി​ന്‍റെ മി​ഷ​ൻ സ​ന്ദ​ർ​ശ​ത്തെ ഇ​ട​വ​ക അം​ഗ​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ​യാ​ണ് നോ​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ മി​ഷ​നു​ക​ളി​ലും വി​വി​ധ​ത​ര​ത്തി​ലു​ള്ള സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച മാ​ഞ്ച​സ്റ്റ​റി​ലും ലി​വ​ർ​പൂ​ളി​ലു​മാ​ണ് മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യു​ടെ ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മി​ഷ​ൻ ഇ​ട​വ​ക സ​ന്ദ​ർ​ശ​നം ആ​രം​ഭി​ക്കു​ന്ന​ത്. അ​ടു​ത്ത​മാ​സം 17ന് ​ഹോ​ളി ഫാ​മി​ലി ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ സ്കോ​ട്ട് ലാ​ൻ​ഡ് ആ​ണ് ഇ​ട​വ​ക സ​ന്ദ​ർ​ശ​നം സ​മാ​പി​ക്കു​ന്ന​ത്.

ഒ​ന്പ​തി​ന് ന​ട​ത്ത​പ്പെ​ടു​ന്ന മി​ഷ​ൻ പ്ര​തി​നി​ധി​ക​ളു​ടെ വി​ശേ​ഷാ​ൽ സ​മ്മേ​ള​ന​ത്തി​ലും മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കും.

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.