• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ആ​രാ​ധ​ന ക്ര​മ ക്വി​സ് മ​ത്സ​രം ഇ​ന്ന് ലി​വ​ർ​പൂ​ളി​ൽ
Share
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ണ്ടാം പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം ആ​ച​രി​ക്കു​ന്ന ആ​രാ​ധ​ന ക്ര​മ​വ​ർ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കു​ടും​ബ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ആ​രാ​ധ​ന​ക്ര​മ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ൽ മ​ത്സ​രം ഇ​ന്ന് ലി​വ​ർ​പൂ​ളി​ൽ ന​ട​ക്കും.

ഇ​ട​വ​ക​മി​ഷ​ൻ​പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ ത​ല​ത്തി​ൽ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ 43 ടീ​മു​ക​ളാ​ണ് ഇ​ന്ന് ലി​വ​ർ​പൂ​ൾ ഔ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് ദി ​പീ​സ് ദേ​വാ​ല​യ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഹാ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പങ്കെടുക്കു​ന്ന​ത്.

രൂ​പ​താ ത​ല മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 3000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് 2000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 1000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ന​ൽ​കും.

ആ​രാ​ധ​ന​ക്ര​മ വ​ർ​ഷ​ത്തി​ൽ വി​ശ്വാ​സി​ക​ൾ സ​ഭ​യു​ടെ ആ​രാ​ധ​നാ​ക്ര​മ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ പ​ഠി​ക്കു​വാ​നും ആ​രാ​ധ​ന​ക്ര​മ വ​ത്സ​ര​ത്തി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പ് വ​രു​ത്തു​വാ​നും ആ​രാ​ധ​ന​ക്ര​മ​ത്തെ​ക്കു​റി​ച്ചു​ള്ള ധാ​ര​ണ കൂ​ടു​ത​ൽ ബ​ല​പ്പെ​ടു​ത്തു​വാ​നും വേ​ണ്ടി​യാ​ണ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ വി​ത​ര​ണം ചെ​യ്യും. ക്വി​സ്മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ആ​രാ​ധ​ന ക്ര​മ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​ബാ​ബു പു​ത്ത​ൻ​പു​ര​ക്ക​ൽ അ​റി​യി​ച്ചു.

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.