• Logo

Allied Publications

Europe
ക്രി​സ്മ​സ് പു​തു​വ​ർ​ഷ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് വേ​ൾ‍​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ
Share
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ഒ​രു​ക്കി​യ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

ഡി​സം​ബ​ർ 30ന് ​വൈ​കു​ന്നേ​രം നാ​ലി​ന് (ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30) വെ​ർ​ച്ച​ൽ പ്ലാ​റ്റ് ഫോ​മി​ലൂ​ടെ ന​ട​ന്ന ആ​ഘോ​ഷം ഷീ​ജ ഷി​ൽ​ഡ്കാ​മ്പി​ന്‍റെ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ങ്ങി. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ൻ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ അ​ടു​ത്ത സ​മ്മേ​ള​നം ജ​നു​വ​രി 27നാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.



സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്പി​ലെ അ​പ്പോ​സ്റ്റോ​ളി​ക് വി​സി​റ്റേ​റ്റ​റാ​യ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്തും പ്ര​ശ​സ്ത സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും ആ​ത്മീ​യ ഗു​രു​വും ശാ​ന്തി​ഗ്രാം ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ്വാ​മി ഗു​രു​ര​ത്ന ജ്ഞാ​ന​ത​പ​സി​യും ചേ​ർ​ന്നു ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​സ​ഹാ​യ​രാ​യ സ​ഹ​ജീ​വി​ക​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു വ​ര​ണ​മെ​ന്നും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ത് ന​ന്നാ​യി ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് താ​ൻ മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും സ്വാ​മി ഗു​രു​ര​ത്ന ജ്ഞാ​ന​ത​പ​സി പ​റ​ഞ്ഞു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളെ ഒ​രു​മി​പ്പി​ച്ചു കൊ​ണ്ടു​വ​രു​വാ​ൻ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പോ​ലെ​യു​ള്ള സം​ഘ​ട​ന​ക​ൾ​ക്ക് ക​ഴി​യു​വെ​ന്നും ജ്ഞാ​ന​ത​പ​സി പ​റ​ഞ്ഞു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും എ​ൻ​ആ​ർ​കെ പ്ര​സി​ഡ​ന്‍റു​മാ​യ അ​ബ്ദു​ൾ ഹാ​ക്കി​യു​മാ​യു​ള്ള ദീ​ർ​ഘ​കാ​ല​മാ​യ സൗ​ഹൃ​ദ​മാ​ണ് ത​നി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​നെ​പ്പ​റ്റി കൂ​ടു​ത​ൽ അ​റി​യു​വാ​ൻ ക​ഴി​ഞ്ഞ​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​കാ​ശ​ത്തു കൂ​ടി പോ​കു​ന്ന വി​മാ​ന​ത്തെ നോ​ക്കി ഒ​രു കൊ​ച്ചു​കു​ട്ടി ഇ​ത് ചെ​റു​താ​ണെ​ന്നു പ​റ​യു​ക​യും എ​ന്നാ​ൽ വി​മാ​നം അ​ടു​ത്തു ക​ണ്ട​പ്പോ​ൾ ഇ​ത്ര​യും വ​ലി​പ്പ​മു​ള്ള വി​മാ​ന​മാ​ണോ ആ​കാ​ശ​ത്തു കൂ​ടി പോ​യ​തെ​ന്നു അ​ദ്ഭു​ത​ത്തോ​ടെ ത​ന്‍റെ പി​താ​വി​നോ​ടു പ​റ​യു​ന്ന​തു​പോ​ലെ​യാ​ണ് നാം ​ദൈ​വ​ത്തി​ൽ നി​ന്ന് അ​ക​ലു​മ്പോ​ൾ ഈ​ശ്വ​ര​നെ കാ​ണു​ന്ന​തെ​ന്നും എ​ന്നാ​ൽ ദൈ​വ​ത്തോ​ടു കൂ​ടു​ത​ൽ അ​ടു​ത്തു നി​ൽ​ക്കു​മ്പോ​ൾ അ​തി​ന്‍റെ ശ​ക്തി ന​മു​ക്കു മ​ന​സി​ലാ​കു​മെ​ന്നും ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് പ​റ​ഞ്ഞു.



ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ൻ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ഒ​ന്പ​താം സ​മ്മേ​ള​ന​മാ​ണ് ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടി​യ​ത്.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​ന്‍റോ ക​ന്ന​മ്പി​ള്ളി, യൂ​റോ​പ്പ് റീ​ജ​ൻ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ എ​ന്നി​വ​ർ ന​വ​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കി സം​സാ​രി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​റ​മ്പ​ൻ​കു​ടി, എ​ൻ​ആ​ർ​കെ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഹാ​ക്കിം, ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​ല​ളി​ത മാ​ത്യു, ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​ജി​മ്മി ലോ​ന​പ്പ​ൻ, അ​മേ​രി​ക്ക​ൻ റീ​ജ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൻ ത​ല​ശ​ല്ലൂ​ർ, ദു​ബാ​യി പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എ. പോ​ൾ​സ​ൻ, ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കു​മ്പി​ളു​വേ​ലി​യി​ൽ, യൂ​റോ​പ്പ് റീ​ജ​ൻ സെ​ക്ര​ട്ട​റി ബാ​ബു തോ​ട്ട​പ്പി​ള്ളി, യു​കെ നോ​ർ​ത്ത് വെ​സ്റ്റ് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

പ്ര​വാ​സി ഗാ​യ​ക​രാ​യ സി​റി​യ​ക്ക് ചെ​റു​കാ​ട് (ഓ​സ്ട്രി​യ), സോ​ബി​ച്ച​ൻ ചേ​ന്ന​ങ്ക​ര (ജ​ർ​മ​നി), ജെ​യിം​സ് പാ​ത്തി​ക്ക​ൽ (ജ​ർ​മ​നി), ജോ​മി വി​ൽ​സ​ൻ (അ​ജ്മ​ൻ പ്രൊ​വി​ൻ​സ്) എ​മ്മ റോ​ബി​ൻ (യു​എ​സ്എ) തു​ട​ങ്ങി​യ​വ​രു​ടെ ശ്ര​വ​ണ​സു​ന്ദ​ര​മാ​യ ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു.

പ്ര​ഫ​സ​ർ ഡോ. ​അ​ന്ന​ക്കു​ട്ടി ഫി​ൻ​ഡെ ആ​ല​പി​ച്ച ചി​ന്താ​ദീ​പ്ത​മാ​യ സ്നേ​ഹം എ​ന്ന ക​വി​ത​യും അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്തു ടെ​ക്സ​സി​ൽ നി​ന്നു​ള്ള ആ​ൻ​ജെ​ലി​ൻ ഷാ​ജി, ആ​ഷ്‍​ലി​ൻ ഷാ​ജി, എ​ലി​ന്‍റ് സ​ന്യ, ഡെ​ബി ക​രോ​ട്ടെ, ലെ​യ ക​രോ​ട്ടെ, ലി​നു ജോ​സ​ഫ്, ലി​താ അ​നി​ഷ്, സൗ​മ്യ ആ​ന്‍റ​ണി, സു​നി​ത സ​ന്തോ​ഷ് തു​ട​ങ്ങി​യ ന​ർ​ത്ത​കി​മാ​രു​ടെ ന​യ​നാ​ന്ദ​ക​ര​മാ​യ ക്രി​സ്മ​സ് ഡാ​ൻ​സും അ​ര​ങ്ങേ​റി.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​നും വാ​ഗ്മി​യും ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്ത് നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഗ്രി​ഗ​റി മേ​ട​യി​ലും യു​കെ​യി​ൽ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ന​ർ​ത്ത​കി​യും പ്രാ​സം​ഗി​ക​യു​മാ​യ അ​ന്ന ടോ​മും ചേ​ർ​ന്നാ​ണ് ഈ ​ക​ലാ​സാം​സ്കാ​രി​ക വേ​ദി മോ​ഡ​റേ​റ്റ് ചെ​യ്ത​ത്. ഗ്രി​ഗ​റി മേ​ട​യി​ൽ കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു.

എ​ല്ലാ മാ​സ​ത്തി​ന്‍റെ​യും അ​വ​സാ​ന​ത്തെ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഈ ​ക​ലാ​സാം​സ്കാ​രി​ക വേ​ദി​യി​ൽ എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും അ​വ​ർ താ​മ​സി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ ഇ​തി​ൽ പ​ങ്കെ​ടു​ക്കു​വാ​നും അ​വ​രു​ടെ ക​ലാ​സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​നും ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ത്തു​വാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ളേ​യും ഈ ​ക​ലാ​സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യി​ലേ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജിയൺ​ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു.

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ് : നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ : യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.