• Logo

Allied Publications

Europe
ബ്ലാ​ക്ക്റോ​ക്കി​ലെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു; ഐ​റീ​ഷ് കൗ​ൺ​സി​ല​റു​ടെ ഗാ​നം വേ​ദി​യെ ഇ​ള​ക്കി മ​റി​ച്ചു
Share
ഡ​ബ്ലി​ൻ: ഡ​ബ്ലി​ന്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ ബ്ലാ​ക്ക്‌​റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ് മാ​സ് സെ​ന്‍റ​ർ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി. സ്റ്റി​ൽ ഓ​ർ​ഗ​ൻ സെ​ന്‍റ് ബ്രി​ജി​ത് ഹാ​ളി​ൽ വ​ച്ച് ന​ട​ന്ന ആ​ഘോ​ഷ ച​ട​ങ്ങി​ൽ ഡ​ൺ​ല്ലേ​രി മു​ൻ ഡെ​പ്യു​ട്ടി മേ​യ​ർ കൗ​ൺ​സി​ല​ർ മൈ​ക്കി​ൾ ക്ലാ​ർ​ക്ക് ചീ​ഫ് ഗ​സ്റ്റ് ആ​യി​രു​ന്നു.

ച​ട​ങ്ങി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​ജോ​സ​ഫ് മാ​ത്യു ഒ​ലി​യ​കാ​ട്ടി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​വ. ഫാ. ​ഡെ​ർ​മോ​ട്ട് ലെ​ക്കോ​ക്ക്, റ​വ. ഫാ. ​സ്വാ​മി, റ​വ. ഫാ. ​ബി​ജു ഇ​ഗ്നേ​ഷ്യ​സ്‌ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

പാ​രി​ഷ് ട്ര​സ്റ്റി​മാ​രാ​യ ബി​നു ജോ​സ​ഫ്, അ​ഡ്വ. സി​ബി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ർ സ്വാ​ഗ​ത​വും ന​ന്ദി​യും അ​ർ​പ്പി​ച്ചു. ന​ല്ലൊ​രു ഗാ​യ​ക​നും ടീ​ച്ച​റു​മാ​യ കൗ​ൺ​സി​ല​ർ മൈ​ക്കി​ൾ ക്ലാ​ർ​ക്ക് ക്രി​സ്മ​സ് ക​രോ​ൾ ഗാ​നം ആ​ല​പി​ച്ച​ത് നി​റ​ഞ്ഞ കെെ​യ​ടി​യോ​ടെ​യാ​ണ് സ​ദ​സ് സ്വീ​ക​രി​ച്ച​ത്.



പാ​രി​ഷ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് വ​ർ​ഗീ​സ്, അ​നീ​ഷ് വി. ​ചെ​റി​യാ​ൻ, ദീ​പു, ജെ​യ്‌​സ​ൺ ജോ​സ​ഫ്, ബി​നീ​ഷ്, മി​നി ജോ​സ് എ​ന്നി​വ​ർ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഉ​ദ്ഘാ​ട​ന ലൈ​റ്റ് ലാ​മ്പിം​ഗ് സെ​റി​മ​ണി​ക്ക് ശേ​ഷം ക്രി​സ്മ​സ് ക്രി​ബ് ട്രീ ​മ​ത്സ​ര​വി​ജ​യി​ക​ളാ​യ ജി​ക്സ​ൺ ജോ​ർ​ജ്, ബി​പി​ൻ രാ​ജു, റോ​സ് ബി​ജു എ​ന്നി​വ​ർ​ക്ക് കൗ​ൺ​സി​ല​ർ മൈ​ക്കി​ൾ ക്ലാ​ർ​ക്ക് കാ​ഷ് പ്രൈ​സ് വി​ത​ര​ണം ചെ​യ്തു.

ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് പോ​കു​ന്ന സ​ൺ​ഡേ സ്‌​കൂ​ൾ അ​ധ്യാ​പ​ക​ൻ അ​ബി​ൻ തോ​മ​സി​നെ റ​വ. ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​കാ​ട്ടി​ലും ജോ​ഷി ജോ​സ​ഫും ചേ​ർ​ന്ന് മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. സാ​ന്താ​ക്ലോ​സാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ച ബാ​ബു മാ​ത്യു​വി​നു​ള്ള കാ​ഷ് പ്രൈ​സ് ഫാ. ​ബി​ജു​വും , ഫാ. ​സ്വാ​മി​യും ചേ​ർ​ന്ന് ന​ൽ​കി.



ഇ​ട​വ​ക​യി​ലെ നാ​ല് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ഗം​ഭീ​ര​മാ​യ നേ​റ്റി​വി​റ്റി പ്ലേ, ​ക​രോ​ൾ ഗാ​നം, സ്കി​റ്റ്, സാ​ന്താ വി​സി​റ്റ്, ക്ലാ​സി​ക്ക​ൽ സി​നി​മാ​റ്റി​ക്ക് ഡാ​ൻ​സു​ക​ൾ, കോ​മ​ഡി സ്കി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് ശേ​ഷം ക​ലാ​ശ​ക്കൊ​ട്ട് ഗാ​ന​മേ​ള​യും പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പേ​കി.

പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം സ്‌​പൈ​സ് വി​ല്ലേ​ജ് ഒ​രു​ക്കി​യ ക്രി​സ്തു​മ​സ് ഡി​ന്ന​റും ഉ​ണ്ടാ​യി​രു​ന്നു. പ​രി​പാ​ടി​ക​ൾ വ​ൻ വി​ജ​യ​ത്തി​ലാ​ക്കി​യ എ​ല്ലാ​വ​ർ​ക്കും ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ റോ​സ് ബി​ജു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ആ​ൻ ലി​യാ​യും ലെ​വി​ൻ ലി​ൻ​ജോ​യും ആ​ണ് പ​രി​പാ​ടി അ​വ​ത​രി​ച്ച​ത്.

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.