• Logo

Allied Publications

Europe
വാ​ച്ച് പ്ര​ശ്ന​മാ​യി; അ​ര്‍​നോ​ള്‍​ഡ് ഷ്വാ​സ്നെ​ഗ​റി​നെ മ്യൂ​ണി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ത​ട​ഞ്ഞ് ക​സ്റ്റം​സ്
Share
മ്യൂ​ണി​ക്ക്: ജ​ർ​മ​നി​ലെ​ത്തി​യ ഹോ​ളി​വു​ഡ് താ​രം അ​ർ​നോ​ൾ​ഡ് ഷ്വാ​സ്നെ​ഗ​റി​നെ ക​സ്റ്റം​സ് ത​ട​ഞ്ഞു. കെെ​യി​ലു​ണ്ടാ​യി​രു​ന്ന വി​ല​യേ​റി​യ ആ​ഡം​ബ​ര വാ​ച്ച് കൊ​ണ്ടു​പോ​വു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പ്ര​ശ്ന​ങ്ങ​ളാ​ണ് താ​ര​ത്തി​ന് കു​രു​ക്കാ​യ​ത്‌.

മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ക​സ്റ്റം​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന താ​രം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. സ്വി​സ് ആ​ഡം​ബ​ര ബ്രാ​ൻ​ഡാ​യ ഔ​ഡെ​മ​ർ​സ് പി​ഗ്വെ​റ്റി​ന്‍റെ വാ​ച്ചാ​ണ് ക​ലി​ഫോ​ർ​ണി​യ മു​ൻ ഗ​വ​ർ‌​ണ​ർ കൂ​ടി​യാ​യ ഷ്വാ​സ്നെ​ഗ​റി​ന്‍റെ കെെ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ക​സ്റ്റം​സ് ഓ​ഫീ​സ​ർ​മാ​രു​ടെ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും താ​രം കൃ​ത്യ​മാ​യി ഉ​ത്ത​രം ന​ൽ​കി. ‌വാ​ച്ചി​ന് നി​കു​തി അ​ട​യ്ക്കാമെന്ന് താ​രം സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ക്രൈ​ഡ​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം അ​ട​യ്ക്കാൻ ശ്ര​മി​ച്ചെ​ങ്കി​ലും മെ​ഷീ​ൻ പ്ര​വ​ർ​ത്തി​ച്ചി​ല്ല.

എ​ടി​എ​മ്മി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ച്ച് തു​ക അ​ട​യ്ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ചു. എ​ടി​എ​മ്മി​ൽ നി​ന്നു പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ലും കൂ​ടു​ത​ൽ തു​ക ആ​വ​ശ്യ​മാ​യി​രു​ന്ന​തി​നാ​ൽ അ​തി​നും സാ​ധി​ച്ചി​ല്ല.

ഇ​തി​ന​കം ബാ​ങ്കി​ലെ പ്ര​വൃ​ത്തി സ​മ​യം ക​ഴി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ഒ​രു ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പു​തി​യ ക്രെ​ഡി​റ്റ് കാ​ർ​ഡ് മെ​ഷീ​ൻ കൊ​ണ്ടു​വ​ന്ന ശേ​ഷ​മാ​ണ് പ​ണ​മ​ട​ച്ച് താ​രം വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തു ക​ട​ന്ന​ത്.

യൂ​റോ​പ്യ​ൻ യൂ​ണി​യി​ൻ ഇ​ത​രരാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ഒ​രു ഉ​ത്പ​ന്നം ജ​ർ​മ​നി​യി​ലേ​ക്ക് കൊ​ണ്ടുവ​രു​ന്ന​തി​ന് ക​സ്റ്റം​സ് ഡ്യൂ​ട്ടി അ​ട​യ്ക്ക​ണം. അ​തൊ​ഴി​വാ​ക്കാ​നാ​ണ് താ​രം ശ്ര​മി​ച്ച​ത്. അ​തി​നാ​ൽ ക്രി​മി​ന​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ക​സ്റ്റം​സ് പ്ര​സ് ഓ​ഫീ​സ​ർ തോ​മ​സ് മേ​സ്റ്റ​ർ പ​റ​ഞ്ഞു.

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.