Back to Home |
|
ബെയർസ്റ്റോയ്ക്കു സെഞ്ചുറി, ഇന്ത്യയുടെ ലക്ഷ്യം 338 റണ്‍സ്, ഷമിക്ക് അഞ്ചു വിക്കറ്റ് |
ബിർമിംഗ്ഹാം: ഓപ്പണർമാർ നൽകിയ മികച്ച തുടക്കത്തിന്റെ മികവിൽ ഇന്ത്യക്കെതിരേ മികച്ച സ്കോർ കണ്ടെത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 337 റണ്‍സ് നേടി. ജോണി ബെയർസ്റ്റോ (111), പരിക്കിൽനിന്നു തിരിച്ചെത്തിയ ജേസണ്‍ റോയി (66), ബെൻ സ്റ്റോക്സ് (54 പന്തിൽ 79) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ചു വിക്കറ്റ് നേടി.
ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ഓയിൻ മോർഗൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ ഓപ്പണർമാരായ ജേസണ്‍ റോയിയും ജോണി ബെയർസ്റ്റോയും ശ്രദ്ധയോടെയാണ് തുടങ്ങിയത്. എന്നാൽ നാലാം ഓവറിനുശേഷം ഓപ്പണർമാർ തകർത്തടിച്ചു തുടങ്ങി. അഞ്ചാം ഓവറിൽ യുസ്വേന്ദ്ര ചാഹലിനെ കോഹ്ലി കൊണ്ടുവന്നെങ്കിലും ഫലംകണ്ടില്ല. 56 പന്തിൽ ബെയർസ്റ്റോ അർധസെഞ്ചുറി തികച്ചപ്പോൾ, 41 പന്തിൽനിന്നായിരുന്നു റോയിയുടെ അർധസെഞ്ചുറി നേട്ടം. ഇന്ത്യൻ ബൗളർമാരെ ഓപ്പണർമാർ തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ ഇംഗ്ലണ്ട് 15.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ നൂറും 20.1 ഓവറിൽ നൂറ്റന്പതും കടന്നു.
കുൽദീപ് യാദവ് എറിഞ്ഞ 22-ാം ഓവറിന്റെ ആദ്യ പന്തിലാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പിരിയുന്നത്. പകരക്കാരനായി ഫീൽഡിലെത്തിയ രവീന്ദ്ര ജഡേജ മനോഹരമായ ഒരു ഡൈവിംഗ് ക്യാച്ചിലൂടെ റോയിയെ പുറത്താക്കി. 57 പന്തിൽനിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്സറും ഉൾപ്പെടെ 66 റണ്‍സായിരുന്നു റോയിയുടെ സന്പാദ്യം. ജോ റൂട്ട് കൂട്ടിനെത്തിയതോടെ ബെയർസ്റ്റോ തകർത്തടിച്ചു. 90 പന്തിൽനിന്നാണ് ബെയർസ്റ്റോ സെഞ്ചുറി തികച്ചത്. ഇതിനുശേഷം സമ്മർദത്തിന് അടിമപ്പെട്ട ബെയർസ്റ്റോ മുഹമ്മദ് ഷമിയെറിഞ്ഞ 31-ാം ഓവറിൽ വന്പൻ ഷോട്ടിനു ശ്രമിച്ചു പുറത്തായി. 109 പന്തിൽനിന്നു പത്തു ബൗണ്ടറിയും ആറു സിക്സറും ഉൾപ്പെടെ 111 റണ്‍സ് ഇംഗ്ലീഷ് ഓപ്പണർ അടിച്ചുകൂട്ടി. നായകൻ ഓയിൻ മോർഗനു മികവ് കണ്ടെത്താനായില്ല. ഒരു റണ്‍ മാത്രം നേടിയ മോർഗൻ ഷമിക്ക് ഇരയായി.
തുടർന്നെത്തിയ കഴിഞ്ഞ മത്സരങ്ങളിലെ ഇംഗ്ലീഷ് വീരൻ ബെൻ സ്റ്റോക്സിനൊപ്പം റൂട്ട് ഇംഗ്ലീഷ് സ്കോർ മുന്നോട്ടുനയിച്ചു. റൂട്ട് ഉറച്ചുനിന്നപ്പോൾ സ്റ്റോക്സ് തകർത്തടിച്ചു. 44-ാം ഓവറിൽ 77 റണ്‍സ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്. 44 റണ്‍സ് നേടിയ റൂട്ടിനെ ഷമി മടക്കി. എന്നാൽ സ്റ്റോക്സ് ആക്രമണം തുടർന്നു. 38 പന്തിൽനിന്നാണ് സ്റ്റോക്സ് അർധസെഞ്ചുറി പൂർത്തിയാക്കുന്നത്. അവസാന ഓവറിന്റെ നാലാം പന്തിൽ മടങ്ങുന്നതിനു മുന്‍പ്, വെറും 54 പന്തിൽ 79 റണ്‍സ് അടിച്ചുകൂട്ടാൻ സ്റ്റോക്സിനു കഴിഞ്ഞു. ആറും ബൗണ്ടറിയും മൂന്നു സിക്സറും സ്റ്റോക്സ് പറത്തി. ജോസ് ബട്ലർ എട്ടു പന്തിൽനിന്ന് 20 റണ്‍സ് നേടി.
ഇന്ത്യൻ ബൗളർമാരിൽ അഞ്ചു വിക്കറ്റ് നേടിയ മുഹമ്മദ് ഷമി മികച്ചുനിന്നു. എന്നാൽ പത്തോവറിൽ 69 റണ്‍സ് വഴങ്ങേണ്ടിവന്നു. ജസ്പ്രീത് ബുംറ പത്തോവറിൽ 44 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. കുൽദീപ് യാദവാണ് വിക്കറ്റ് നേടിയ മറ്റൊരു ഇന്ത്യൻ ബൗളർ. പത്തോവർ ബൗൾ ചെയ്ത യുസ്വേന്ദ്ര ചാഹൽ 88 റണ്‍സ് വഴങ്ങി.
|
|
രോഹിതും കോഹ്ലിയും രാഹുലും പുറത്ത് | മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന | |
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു! | മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആവേശത്തിനുമേൽ മഴ കലിതുള്ളിയപ്പോൾ ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്റെ രസച്ചരട് പൊട്ടി. ടോസ് ജയിച്ച ന്യൂസിലൻഡ് 46.1 ഓവറിൽ | |
ക്ലാസിക് സെമി | മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമി ഫൈനൽ ഇന്ന്. റൗണ്ട് റോബിൻ രീതിയിലാണെങ്കിലും ഈ ലോകകപ്പിൽ | |
സൂപ്പർ ഹിറ്റ്മാൻ 5 | ലീഡ്സ്: രോഹിത് ശർമ മാസ് ആണ്, വെറും മാസല്ല മരണമാസ്... കാരണം, രോഹിത് ശർമ എന്ന ക്ലാസ് ഓപ്പണർക്കു മുന്നിൽ ഏകദിന ലോകകപ്പ് റിക്കാർഡുകൾ കടപുഴകുന്നു. 12-ാം | |
ഒരു യമണ്ടൻ ജയത്തിന്! | ലണ്ടൻ: ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് സിനിമയിലെ ഡയലോഗ്. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ആ ഡയലോഗിൽ ചെറിയൊരു | |
ആധികാരിക ജയത്തോടെ ആതിഥേയർ സെമിയിൽ | ചെസ്റ്റർ ലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം | |
ഭാഗ്യം + ക്ലാസ്= ഹിറ്റ്മാൻ | ഫോമിലാണെങ്കിൽ രോഹിത് ശർമ ബാറ്റ് ചെയ്യുന്നത്ര സുന്ദരമായ ഒരു വിരുന്ന് നല്കാൻ ഇന്ത്യൻ ടീമിൽ ഇപ്പോൾ മറ്റാരുമില്ല. രോഹിത്തിന്റെ | |
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ് | ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം | |
ലക്ഷ്യം ജയം | ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും. | |
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം | ബിർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തോൽവി. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറിയും | |
കളറാകട്ടെ... | ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക് | |
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ് | ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ | |
|
|
|
|
|