Back to Home |
|
നിക്കോളാസിന്റെ ഒറ്റയാൾ പോരാട്ടം ഫലിച്ചില്ല: ലങ്കയ്ക്കെതിരേ വിൻഡീസിന് തോൽവി |
ലണ്ടൻ: ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരേ ശ്രീലങ്കയ്ക്ക് 23 റൺസിന്റെ ജയം. ലങ്കയുടെ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
വിൻഡീസ് നിരയിൽ സെഞ്ചുറി പ്രകടനവുമായി നിക്കോളാസ് പുരാന് പൊരുതിയെങ്കിലും അവരെ വിജയതീരത്തെത്തിക്കാൻ സാധിച്ചില്ല. 103 പന്തിൽ 118 റൺസെടുത്താണ് പുരാൻ പുറത്തായത്. ഫാബിയൻ അലൻ (51 റണ്‍സ്) മാത്രമാണ് പുരാന് മികച്ച പിന്തുണ നല്‍കിയത്.
പുരാനെയും ഫാബിയനെയും കൂടാതെ ക്രിസ് ഗെയിൽ (35), ഷിമ്രോൺ ഹിറ്റ്മെയർ (29), ജേസൺ ഹോൾഡർ (26) എന്നിവർ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്നവർ. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ദിമുത്ത് കരുണരത്നെയും(32), കുശാല്‍ പെരേരയും(64) നല്‍കിയത്. പിന്നീട് മൂന്നാം നന്പറായി ക്രീസിലെത്തിയ ആവിഷ്കയുടെ കന്നി സെഞ്ചുറിയാണ് റിവർസൈഡ് ഗ്രൗണ്ടിൽ പിറന്നത്. 100 പന്തിൽനിന്നായിരുന്നു ഇരുപത്തൊന്നുകാരനായ താരം സെഞ്ചുറി തികച്ചത്.
ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ലങ്കൻ താരമെന്ന റിക്കാർഡും ഇതോടെ ആവിഷ്ക സ്വന്തമാക്കി. ആവിഷ്ക ഫെർണാണ്ടോയാണ് കളിയിലെ താരം.
|
|
രോഹിതും കോഹ്ലിയും രാഹുലും പുറത്ത് | മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന | |
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു! | മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആവേശത്തിനുമേൽ മഴ കലിതുള്ളിയപ്പോൾ ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്റെ രസച്ചരട് പൊട്ടി. ടോസ് ജയിച്ച ന്യൂസിലൻഡ് 46.1 ഓവറിൽ | |
ക്ലാസിക് സെമി | മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമി ഫൈനൽ ഇന്ന്. റൗണ്ട് റോബിൻ രീതിയിലാണെങ്കിലും ഈ ലോകകപ്പിൽ | |
സൂപ്പർ ഹിറ്റ്മാൻ 5 | ലീഡ്സ്: രോഹിത് ശർമ മാസ് ആണ്, വെറും മാസല്ല മരണമാസ്... കാരണം, രോഹിത് ശർമ എന്ന ക്ലാസ് ഓപ്പണർക്കു മുന്നിൽ ഏകദിന ലോകകപ്പ് റിക്കാർഡുകൾ കടപുഴകുന്നു. 12-ാം | |
ഒരു യമണ്ടൻ ജയത്തിന്! | ലണ്ടൻ: ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് സിനിമയിലെ ഡയലോഗ്. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ആ ഡയലോഗിൽ ചെറിയൊരു | |
ആധികാരിക ജയത്തോടെ ആതിഥേയർ സെമിയിൽ | ചെസ്റ്റർ ലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം | |
ഭാഗ്യം + ക്ലാസ്= ഹിറ്റ്മാൻ | ഫോമിലാണെങ്കിൽ രോഹിത് ശർമ ബാറ്റ് ചെയ്യുന്നത്ര സുന്ദരമായ ഒരു വിരുന്ന് നല്കാൻ ഇന്ത്യൻ ടീമിൽ ഇപ്പോൾ മറ്റാരുമില്ല. രോഹിത്തിന്റെ | |
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ് | ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം | |
ലക്ഷ്യം ജയം | ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും. | |
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം | ബിർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തോൽവി. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറിയും | |
കളറാകട്ടെ... | ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക് | |
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ് | ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ | |
|
|
|
|
|