ലോ​ക​ക​പ്പ് ടീ​മി​ൽ ഇ​ട​മി​ല്ല; വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് കോ​ളി​ന്‍ മ​ണ്‍​റോ
Friday, May 10, 2024 3:44 PM IST
വെല്ലിംഗ്ടൺ: ന്യൂ​സി​ല​ൻ​ഡ് വെറ്ററൻ ബാറ്റ്സ്മാൻ കോ​ളി​ൻ‌ മ​ൺ​റോ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. ജൂ​ണി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള ന്യൂ​സില​ന്‍​ഡ് ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തി​രു​ന്ന​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു 37 വയസുകാ​ര​നാ​യ താ​ര​ത്തി​ന്‍റെ വി​ര​മി​ക്ക​ല്‍ തീ​രു​മാ​നം.

2012-ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ​യാ​ണ് മ​ൺ​റോ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ഇ​ടം​കൈ​യ​ൻ ബി​ഗ് ഹി​റ്റ​റാ​യ താ​രം 65 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി മൂ​ന്ന് സെ​ഞ്ചു​റി​ക​ളും 11 അ​ർ​ധ​സെ​ഞ്ചു​റി​ക​ളു​മു​ൾ​പ്പെ​ടെ 1,724 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. ഏ​ക​ദി​ന​ത്തി​ൽ 57 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി എ​ട്ട് അ​ർ​ധ ​സെ​ഞ്ചു​റി​ക​ൾ ഉ​ൾ​പ്പെ​ടെ 1,271 റ​ൺ​സാ​ണ് താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം.

31 റ​ൺ​സ് ശ​രാ​ശ​രി​യും 156.4 സ്‌​ട്രൈ​ക്ക് റേ​റ്റു​മാ​യി കി​വീസി​ന്‍റെ നി​ല​വി​ലെ ആ​റാ​മ​ത്തെ ട്വ​ന്‍റി-20 ടോ​പ് സ്‌​കോ​റ​റാ​യാ​ണ് മ​ൺ​റോ ത​ന്‍റെ അ​ന്താ​രാ​ഷ്ട്ര ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. 2020ൽ ​ബേ ഓ​വ​ലി​ൽ ഇ​ന്ത്യ​യ്‌​ക്കെ​തി​രേ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ അ​വ​സാ​ന അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍റി-20 മ​ത്സ​രം ക​ളി​ച്ച​ത്.

താൻ അ​വ​സാ​ന​മാ​യി ന്യൂ​സി​ല​ൻ​ഡി​നു വേ​ണ്ടി ക​ളി​ച്ചി​ട്ട് ഏ​റെ​നാ​ളാ​യെ​ങ്കി​ലും വ​രാ​നി​രി​ക്കു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ രാ​ജ്യ​ത്തി​നു​വേ​ണ്ടി തി​രി​ച്ചു​വ​രാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ ഒ​രി​ക്ക​ലും കൈ​വി​ട്ടി​രു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​ന​ത്തി​ൽ അ​റി​യി​ച്ചു. ന്യൂ​സി​ല​ൻ​ഡി​നു വേ​ണ്ടി ക​ളി​ക്കു​ന്ന​ത് എ​പ്പോ​ഴും ത​ന്‍റെ ക്രി​ക്ക​റ്റ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"എ​നി​ക്ക് ആ ​ജ​ഴ്‌​സി ധ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ അ​ഭി​മാ​നം മറ്റൊന്നിലും തോ​ന്നി​യി​ട്ടി​ല്ല, എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ലുമായി 123 ത​വ​ണ അ​ത് ചെ​യ്യാ​ൻ ക​ഴി​ഞ്ഞു എ​ന്ന​ത് ഞാ​ൻ എ​പ്പോ​ഴും അ​വി​ശ്വ​സ​നീ​യ​മാം​വി​ധം അ​ഭി​മാ​നി​ക്കു​ന്ന ഒ​ന്നാ​ണ്. ലോ​ക​ക​പ്പി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ആ ​അ​ധ്യാ​യം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ പ​റ്റി​യ സ​മ​യ​മാ​ണി​ത്'- മ​ൺ​റോ പ​റ​ഞ്ഞു.

2018 ൽ ​ബേ ഓ​വ​ലി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ 47 പ​ന്തി​ൽ നേ​ടി​യ സെ​ഞ്ചു​റി ന്യൂ​സി​ല​ൻ​ഡി​നാ​യി അ​ക്കാ​ല​ത്ത് നേ​ടി​യ ഏ​റ്റ​വും വേ​ഗ​മേ​റി​യ ട്വ​ന്‍റി-20 ശതകമാ​യി​രു​ന്നു, കൂ​ടാ​തെ മൂ​ന്ന് ട്വ​ന്‍റി-20 അ​ന്താ​രാ​ഷ്ട്ര സെ​ഞ്ചു​റി​ക​ൾ നേ​ടു​ന്ന ആ​ദ്യ താ​ര​മാ​യും അ​ദ്ദേ​ഹം മാ​റി​യി​രു​ന്നു.

2016ൽ ​ഈ​ഡ​ൻ പാ​ർ​ക്കി​ൽ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ 14 പ​ന്തി​ൽ നേ​ടി​യ അ​ർ​ധ​സെ​ഞ്ചു​റി ഇ​പ്പോ​ഴും ഒ​രു ന്യൂ​സി​ല​ൻ​ഡ് താ​ര​ത്തി​ന്‍റെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ട്വ​ന്‍റി-20 അ​ർ​ധ​സെ​ഞ്ചു​റി​യും എ​ക്കാ​ല​ത്തെ​യും വേ​ഗ​മേ​റി​യ നാ​ലാ​മ​ത്തെ അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​ണ്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.