റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ൽ ചാ​ഞ്ചാ​ട്ടം; സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു
Thursday, April 25, 2024 10:49 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ൽ ചാ​ഞ്ചാ​ടി​യ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്. പ​വ​ന് 280 രൂ​പ​യും ഗ്രാ​മി​ന് 35 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 53,000 രൂ​പ​യി​ലും ഗ്രാ​മി​ന് 6,625 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് 30 രൂ​പ കു​റ​ഞ്ഞ് 5,540 രൂ​പ​യി​ലും ഗ്രാ​മി​ന് 240 രൂ​പ കു​റ​ഞ്ഞ് 44,320 രൂ​പ​യി​ലു​മെ​ത്തി.

ബു​ധ​നാ​ഴ്ച സ്വ​ര്‍​ണ​വി​ല പ​വ​ന് 360 രൂ​പ കൂ​ടി​യി​രു​ന്നു. അ​തി​നു മു​മ്പു​ള്ള മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 1,600 രൂ​പ​യാ​ണ് പ​വ​ന് കു​റ​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച മാ​ത്രം പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1120 രൂ​പ കു​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സം 29ന് ​ആ​ണ് ആ​ദ്യ​മാ​യി സ്വ​ര്‍​ണ​വി​ല 50,000 ക​ട​ന്ന​ത്. അ​ന്ന് ഒ​റ്റ​യ​ടി​ക്ക് 440 രൂ​പ വ​ര്‍​ധി​ച്ച് 50,400 രൂ​പ​യാ​യാ​ണ് സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്ന​ത്. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഏ​റി​യും കു​റ​ഞ്ഞും നി​ന്ന സ്വ​ര്‍​ണ​വി​ല ഈ ​മാ​സം മൂ​ന്നാം​തീ​യ​തി മു​ത​ലാ​ണ് വീ​ണ്ടും ഉ​യ​രാ​ന്‍ തു​ട​ങ്ങി​യ​ത്.

ഏ​പ്രി​ല്‍ 16 ന് 720 ​രൂ​പ​യു​ടെ വ​ർ​ധ​ന​വോ​ടെ സം​സ്ഥാ​ന​ത്തെ സ്വ​ർ​ണ വി​ല ആ​ദ്യ​മാ​യി പ​വ​ന് 54000 ക​ട​ന്നു. 19ന് 54,500 ​ക​ട​ന്ന് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ട്ടു. തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച മു​ത​ലാ​ണ് വി​ല കു​റ​യാ​ന്‍ തു​ട​ങ്ങി​യ​ത്. ഏ​പ്രി​ൽ ര​ണ്ടി​ന് രേ​ഖ​പ്പെ​ടു​ത്തി​യ 50,680 രൂ​പ​യാ​ണ് ഈ ​മാ​സ​ത്തെ കു​റ​ഞ്ഞ സ്വ​ർ​ണ​വി​ല.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റ​മാ​ണ് കേ​ര​ള​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ആ​ഗോ​ള, ആ​ഭ്യ​ന്ത​ര​വി​പ​ണി​ക​ളി​ലും സ്വ​ര്‍​ണ​വി​ല ചാ​ഞ്ചാ​ട്ടം തു​ട​രു​ക​യാ​ണ്.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ ഭീ​തി താ​ൽ​ക്കാ​ലി​ക​മാ​യി ഒ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് സ്വ​ർ​ണ​വി​ല ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​തി​ന് ശേ​ഷം സ്വ​ർ​ണം ഇ​പ്പോ​ൾ തി​രി​ച്ചു ക​യ​റു​ന്ന കാ​ഴ്ച​യാ​ണു ക​ണ്ട​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും വി​ല മു​ന്നോ​ട്ട് ത​ന്നെ കു​തി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യ്ക്കി​ടെ​യാ​ണ് ഇ​ന്ന് വി​ല​കു​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം, വെ​ള്ളി വി​ല​യി​ലും ഇ​ന്ന് ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് 88 രൂ​പ​യി​ല്‍​നി​ന്ന് ഒ​രു രൂ​പ കു​റ​ഞ്ഞ് 87 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ന്നും ഹാ​ള്‍​മാ​ര്‍​ക് വെ​ള്ളി​യു​ടെ വി​ല രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.