ഡ​ൽ​ഹി​യി​ൽ 18 കോ​ടി​യു​ടെ കൊ​ക്കെ​യ്നു​മാ​യി നൈ​ജീ​രി​യ​ൻ യു​വ​തി അ​റ​സ്റ്റി​ൽ
Saturday, February 18, 2023 2:15 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ 18 കോ​ടി​യു​ടെ കൊ​ക്കെ​യ്നു​മാ​യി നൈ​ജീ​രി​യ​ൻ യു​വ​തി അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി​യെ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​ഡി​സ് അ​ബാ​ബ​യി​ൽ നി​ന്ന് എ​ത്തി​യ പ്ര​തി​യെ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ബാ​ഗി​നു​ള്ളി​ൽ പ്ര​ത്യേ​ക അ​റ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1.2 കി​ലോ കൊ​ക്കെ​യ്നാ​ണ് ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.