ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ലി വ്യോ​മാ​ക്ര​മ​ണം; മൂ​ന്ന് ഹി​സ്ബു​ള്ള പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, April 17, 2024 6:07 AM IST
ടെ​ൽ അ​വീ​വ്: ചൊ​വ്വാ​ഴ്ച തെ​ക്ക​ൻ ലെ​ബ​ന​നി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ക​മാ​ൻ​ഡ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഹി​സ്ബു​ള്ള പ്രവർത്തകർ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്രാ​യേ​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്‌​സ് (ഐ​ഡി​എ​ഫ്) അ​റി​യി​ച്ചു,

ഐ​ഡി​എ​ഫ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന പ്ര​കാ​രം, റ​ഡ്‌​വാ​ൻ സേ​ന​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ റോ​ക്ക​റ്റ് ആ​ന്‍റ് മി​സൈ​ൽ യൂ​ണി​റ്റി​ന്‍റെ ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് ഹു​സൈ​ൻ ഷാ​ഹൗ​രി തെ​ക്ക​ൻ ലെ​ബ​ന​നി​ലെ ക്ഫാ​ർ ഡൗ​ണി​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു.

മു​ഹ​മ്മ​ദ്, ലെ​ബ​ന​ന്‍റെ മ​ധ്യ, പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഇ​സ്ര​യേ​ലി പ്ര​ദേ​ശ​ത്തേ​ക്ക് റോ​ക്ക​റ്റ്, മി​സൈ​ൽ വി​ക്ഷേ​പ​ണ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്ന് ഐ​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി.

ഹി​സ്ബു​ള്ള​യു​ടെ റോ​ക്ക​റ്റ് ആ​ന്‍റ് മി​സൈ​ൽ യൂ​ണി​റ്റി​ലെ ഒ​രു പ്ര​വ​ർ​ത്ത​ക​ൻ മ​ഹ​മൂ​ദ് ഇ​ബ്രാ​ഹിം ഫ​ദ്‌​ല​ല്ല​യും അ​തേ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻ ലെ​ബ​ന​നി​ലെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ലെ​ബ​ന​നി​ലെ ഐ​ൻ എ​ബ​ൽ പ്ര​ദേ​ശ​ത്ത് ഹി​സ്ബു​ള്ള​യു​ടെ തീ​ര​ദേ​ശ മേ​ഖ​ല​യു​ടെ ക​മാ​ൻ​ഡ​ർ ഇ​സ്മാ​യി​ൽ യൂ​സ​ഫ് ബാ​സ് കൊ​ല്ല​പ്പെ​ട്ട​താ​യി ഐ​ഡി​എ​ഫ് നേ​ര​ത്തെ ഒ​രു പ്ര​ത്യേ​ക പ്ര​സ്താ​വ​ന​യി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​യി സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു.

മൂ​ന്ന് പേ​രു​ടെ​യും മ​ര​ണം ഹി​സ്ബു​ള്ള​യും സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ, അ​വ​രു​ടെ റാ​ങ്കു​ക​ളെ കു​റി​ച്ചോ അ​വ​രു​ടെ മ​ര​ണ കാ​ര​ണ​ങ്ങ​ളെ കു​റി​ച്ചോ ഉ​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ അ​തി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.