ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, May 8, 2024 11:22 PM IST
പാ​ല​ക്കാ​ട്: ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് മേ​ലേ കൊ​ട​ക്കാ​ട് ആ​ണ് അ​പ​ക​ടം. പ​ട്ടാ​മ്പി വി​ള​യൂ​ർ ക​ളി​ക്കൊ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ക്കീ​ർ (37) ആ​ണ് മ​രി​ച്ച​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ ച​ക്രം ഊ​രി​ത്തെ​റി​ച്ച​തോ​ടെ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ വ​ന്ന യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ച്ചു​ക​യ​റി.

തു​ട​ർ​ന്ന് മ​റ്റൊ​രു ലോ​റി ഇ​യാ​ളെ വ​ന്ന് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. യു​വാ​വ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.