തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​ളെ മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Thursday, May 9, 2024 9:30 PM IST
തി​രു​വ​ന​ന്ത​പു​രം: നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ൽ​ത്ത​റ - തൈ​ക്കാ​ട് റോ​ഡ് വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 മു​ത​ൽ മേ​യ് 13 രാ​വി​ലെ ആ​റു വ​രെ അ​ട​ച്ചി​ടും.

റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ഴു​ത​ക്കാ​ട് - സാ​ന​ഡു റോ​ഡി​ലും സാ​ന​ഡു ജം​ഗ്ഷ​നി​ലും വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും വി​ല​ക്കും.

ബേ​ക്ക​റി ജം​ഗ്ഷ​ൻ ഭാ​ഗ​ത്ത് നി​ന്നും സാ​ന​ഡു ഭാ​ഗ​ത്തേ​യ്ക്കും, വ​ഴു​ത​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നും സാ​ന​ഡു ഭാ​ഗ​ത്തേ​യ്ക്കും, ഡാ​ണാ​മു​ക്ക്, ഗ​സ്റ്റ് ഹൗ​സ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സാ​ന​ഡു ഭാ​ഗ​ത്തേ​യ്ക്കും ഡി​പി​ഐ ഭാ​ഗ​ത്ത് നി​ന്നും സാ​ന​ഡു ഭാ​ഗ​ത്തേ​യ്ക്കും വാ​ഹ​നം ക​ട​ത്തി​വി​ടി​ല്ല.

വെ​ള്ള​യ​മ്പ​ലം ഭാ​ഗ​ത്ത് നി​ന്നും ശ്രീ​മൂ​ലം ക്ല​ബ്, വ​ഴു​ത​ക്കാ​ട് ഭാ​ഗ​ത്തേ​യ്ക്കും കെ​ൽ​ട്രോ​ൺ, മാ​ന​വീ​യം, ആ​ൽ​ത്ത​റ ഭാ​ഗ​ത്തേ​യ്ക്കും വാ​ഹ​ന ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല.​ ശ്രീ​മൂ​ലം ക്ല​ബ് ഭാ​ഗ​ത്ത് നി​ന്നും ആ​ൽ​ത്ത​റ വെ​ള്ള​യ​മ്പ​ലം ഭാ​ഗ​ത്തേ​യ്ക്ക് മാ​ത്ര​മേ വാ​ഹ​ന ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ള്ളൂ.

മേ​ട്ടു​ക്ക​ട ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ആ​ൽ​ത്ത​റ - തൈ​ക്കാ​ട് റോ​ഡ് ഒ​ഴി​വാ​ക്കി വെ​ള്ള​യ​മ്പ​ലം, പാ​ള​യം, പ​ന​വി​ള, മോ​ഡ​ൽ സ്കൂ‌​ൾ വ​ഴി പോ​ക​ണം.

തി​രു​മ​ല-​പൂ​ജ​പ്പു​ര ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ തി​രു​മ​ല പ​ള്ളി​മു​ക്കി​ൽ നി​ന്നും തി​രി​ഞ്ഞ് പാ​ങ്ങോ​ട്, ഇ​ട​പ്പ​ഴി​ഞ്ഞി, ശ്രീ​മൂ​ലം ക്ല​ബ്, ആ​ൽ​ത്ത​റ, കെ​ൽ​ട്രോ​ൺ, മ്യൂ​സി​യം, പാ​ള​യം വ​ഴി പോ​ക​ണം.

പൂ​ജ​പ്പു​ര, ഇ​ട​പ്പ​ഴി​ഞ്ഞി ഭാ​ഗ​ത്ത് നി​ന്നും ത​മ്പാ​നൂ​ർ, പാ​ള​യം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ജ​ഗ​തി, ഡി​പി​ഐ, ഡാ​ണാ​മു​ക്ക്, ഗ​സ്റ്റ് ഹൗ​സ്, സം​ഗീ​ത കോ​ള​ജ്, മോ​ഡ​ൽ സ്‌​കൂ​ൾ വ​ഴി പോ​ക​ണം.

ജ​ഗ​തി ഭാ​ഗ​ത്ത് നി​ന്നും ശാ​സ്ത​മം​ഗ​ലം വെ​ള്ള​യ​മ്പ​ലം, പ​ട്ടം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ജ​ഗ​തി, ഇ​ട​പ്പ​ഴി​ഞ്ഞി, കൊ​ച്ചാ​ർ റോ​ഡ്, ശാ​സ്ത‌​മം​ഗ​ലം, വെ​ള്ള​യ​മ്പ​ലം വ​ഴി പോ​ക​ണം.

വെ​ള്ള​യ​മ്പ​ലം ഭാ​ഗ​ത്ത് നി​ന്നും ജ​ഗ​തി, പൂ​ജ​പ്പു​ര ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​യ​മ്പ​ലം, ശാ​സ്ത​മം​ഗ​ലം, കൊ​ച്ചാ​ർ റോ​ഡ്, ഇ​ട​പ്പ​ഴി​ഞ്ഞി വ​ഴി പോ​കേ​ണ്ട​താ​ണ്.

വ​ഴു​ത​ക്കാ​ട്, ശ്രീ​മൂ​ലം ക്ല​ബ്, ആ​ൽ​ത്ത​റ, ടാ​ഗോ​ർ തീ​യ​റ്റ​ർ, തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ റി​സ​ർ​ബ് ബാ​ങ്ക്, ബേ​ക്ക​റി ജം​ഗ്ഷ​ൻ, വ​ഴു​ത​ക്കാ​ട് വ​ഴി പോ​ക​ണം.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.