തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ങ്ങാ​നെ​ത്തി​യ വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ചു
Friday, May 10, 2024 2:14 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങാ​നെ​ത്തി​യ വി​മാ​ന​ത്തി​ല്‍ പ​ക്ഷി​യി​ടി​ച്ചു. അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.45-ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങാ​നെ​ത്തി​യ എ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ലാ​ണ് പ​ക്ഷി​യി​ടി​ച്ച​ത്. അ​പ​ക​ട​മു​ണ്ടാ​യെ​ങ്കി​ലും വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങി. കാ​ര്യ​മാ​യ കേ​ടു​പാ​ടു​ണ്ടാ​യി​ല്ല.

വി​മാ​ന​പാ​ത​യി​ല്‍ ആ​യി​ര​ത്തി​ല​ധി​കം പ​രു​ന്തു​ക​ളും കാ​ക്ക​ക​ളും മ​റ്റു പ​ക്ഷി​ക​ളും ത​ട​സ​മാ​യു​ണ്ടാ​യി​രു​ന്നു. വി​മാ​ന​ത്തി​ല്‍ പ​ക്ഷി​യി​ടി​ച്ചു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ പൈ​ല​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ര്‍​ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളി​ല്‍ വി​വ​ര​മ​റി​യി​ച്ചു.

ഇ​വി​ടെ നി​ന്ന് ബ​ന്ധ​പ്പെ​ട്ട ഏ​ജ​ന്‍​സി​ക്ക് ന​ല്‍​കി​യ അ​റി​യി​പ്പ​തി​നെ​ത്തു​ട​ര്‍​ന്ന് വി​മാ​ന​മി​റ​ങ്ങി​യ​ശേ​ഷം സാ​ങ്കേ​തി​ക സം​ഘ​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി അ​പ​ക​ട​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി. പി​ന്നീ​ട് രാ​വി​ലെ 11ഓ​ടെ വി​മാ​നം യാ​ത്ര​ക്കാ​രു​മാ​യി അ​ബു​ദാ​ബി​യി​ലേ​ക്ക് തി​രി​ച്ചു.

RELATED NEWS