ബാ​റി​ൽ ക​ള്ള​നോ​ട്ട് ന​ൽ​കി; യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, May 10, 2024 6:14 AM IST
ക​ണ്ണൂ​ർ: ബാ​റി​ല്‍ മ​ദ്യ​പി​ച്ച് ബി​ല്‍ തു​ക​യാ​യി ക​ള്ള​നോ​ട്ട് ന​ല്‍​കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​യ്യ​ന്നൂ​ര്‍ ക​ണ്ടോ​ത്ത് സ്വ​ദേ​ശി എം.​എ. ഷി​ജു (36) വി​നെ​യാ​ണ് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ന​ഗ​ര​ത്തി​ലെ ഒ​രു ബാ​റി​ല്‍ മ​ദ്യ​പി​ച്ച​തി​ന് ശേ​ഷം ബി​ല്‍ തു​ക ന​ല്‍​കു​ന്ന​തി​നാ​യി 500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ള്‍ ബി​ല്‍ ഫോ​ള്‍​ഡ​റി​ന​ക​ത്ത് വ​ച്ച് ന​ല്‍​കു​ക​യാ​യി​രു​ന്നു.

പ​ണം ഫോ​ള്‍​ഡ​റി​ന​ക​ത്ത് വ​ച്ച ഉ​ട​നെ ഷി​ജു ബാ​റി​ല്‍ നി​ന്ന് ക​ട​ന്നു. ഇ​തി​ല്‍ സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​തി​ല്‍ നോ​ട്ടു​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന് മ​ന​സി​ലാ​യി. തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ർ ടൗ​ണ്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​വ്യ​സാ​ചി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്കം പി​ടി​യി​ലാ​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ളു​ടെ കൈ​യി​ല്‍ നി​ന്ന് 500 രൂ​പ​യു​ടെ അ​ഞ്ച് ക​ള്ള​നോ​ട്ടു​ക​ള്‍ കൂ​ടി ക​ണ്ടെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.