ഗു​ജ​റാ​ത്തി​ൽ യു​വ മോ​ഡ​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Sunday, June 8, 2025 11:00 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ യു​വ മോ​ഡ​ൽ ജീ​വ​നൊ​ടു​ക്കി. 23 കാ​രി​യാ​യ അ​ഞ്ജ​ലി വ​ർ​മോ​റ​യെ​യാ​ണ് അ​ത്വ പ്ര​ദേ​ശ​ത്തെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പു​ക​ളൊ​ന്നും ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും അ​ഞ്ജ​ലി ദീ​ർ​ഘ​കാ​ല​മാ​യി മാ​ന​സി​ക സ​മ്മ​ർ​ദ്ദം അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നേ​ര​ത്തെ, മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള 19 കാ​രി​യാ​യ മോ​ഡ​ൽ സു​ഖ്പ്രീ​ത് കൗ​റി​നെ സൂ​റ​ത്തി​ലെ സ​രോ​ലി പ്ര​ദേ​ശ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.