ഒ​ലി​പ്പു​ഴ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ; കു​ടു​ങ്ങി​ക്കി​ട​ന്ന പ​ത്തു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി
Monday, June 9, 2025 1:30 AM IST
ക​രു​വാ​ര​കു​ണ്ട്: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നെ തു​ട​ർ​ന്ന് കു​ടു​ങ്ങി​ക്കി​ട​ന്ന പ​ത്തു​പേ​രെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഒ​ലി​പ്പു​ഴ​യി​ലെ മ​ഞ്ഞ​ളാം ചോ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ​യാ​ണ് അ​ഗ്നി​ശ​മ​ന​സേ​ന സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ കാ​ണാ​നെ​ത്തി​യ​വ​രാ​ണു കു​ടു​ങ്ങി​യ​ത്. ഞാ​യ​ർ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​ങ്ങി​യ​ത്. രാ​ത്രി ഒ​മ്പ​തി​നു ശേ​ഷ​വും മ​ഴ തു​ട​ർ​ന്ന​തോ​ടെ മ​ഞ്ഞ​ളാം ചോ​ല​യി​ൽ ജ​ല നി​ര​പ്പ് ഉ​യ​ർ​ന്നു.

തു​ട​ർ​ന്ന് മ​റു​ക​ര ക​ട​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി മ​റു​ക​ര​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

RELATED NEWS