ക​പ്പ​ൽ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ഒ​ഴു​കി ന​ട​ക്കു​ന്നു​വെ​ന്ന് നാ​വി​ക​സേ​ന
Monday, June 9, 2025 4:44 PM IST
കോ​ഴി​ക്കോ​ട്: അ​റ​ബി​ക്ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് തീ​പി​ടി​ച്ച എം​വി വാ​ൻ​ഹാ​യ് 503 ക​പ്പ​ൽ നി​ല​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട നി​ല​യി​ൽ.

ക​പ്പ​ൽ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ഒ​ഴു​കി ന​ട​ക്കു​ന്ന നി​ല​യി​ലാ​ണ് എ​ന്ന് നാ​വി​ക​സേ​ന അ​റി​യി​ച്ചു. നി​ല​വി​ൽ ക​പ്പ​ലി​ലെ തീ ​അ​ണ​യ്ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്. സിം​ഗ​പ്പൂ​ർ ഷി​പ്പിം​ഗ് അ​ധി​കൃ​ത​ർ​ക്ക് ഇ​ന്ത്യ വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്.

ബി​എ​സ്എം എ​ന്ന ക​മ്പ​നി​ക്കാ​യി​രു​ന്നു ക​പ്പ​ലി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല. ഈ ​ക​മ്പ​നി​യു​മാ​യും ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. ചൈ​ന, മ്യാ​ന്മാ​ര്‍, ഇ​ന്തോ​നേ​ഷ്യ, താ​യ്‌​ല​ൻ​ഡ് പൗ​ര​ന്മാ​രാ​ണ് ക​പ്പ​ലി​ൽ ഉ​ള്ള​ത്.

ക​ട​ലി​ൽ ചാ​ടി​യ 22 പേ​രി​ൽ 18 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. നാ​ല് പേ​രെ കാ​ണാ​താ​യി. മ്യാ​ന്മാ​ര്‍ ഇ​ന്തോ​നേ​ഷ്യ​ൻ പൗ​ര​ന്മാ​രേ​യാ​ണ് കാ​ണാ​താ​യ​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ക​ണ്ടെ​യ്ന​റു​ക​ളി​ൽ എ​ന്തു​ണ്ടെ​ന്ന വി​വ​രം ക​മ്പ​നി​ക​ൾ ന​ൽ​കി​യി​ട്ടി​ല്ല. വാ​യു സ്പ​ര്‍​ഷം കൊ​ണ്ടും ഘ​ര്‍​ഷ​ണം കൊ​ണ്ടും തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ളു​ണ്ടെ​ന്നാ​ണ് വി​ര​വ​മെ​ന്നും നാ​വി​ക​സേ​ന അ​റി​യി​ച്ചു.

ര​ക്ഷാ ദൗ​ത്യ​ത്തി​ന് കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ അ​ഞ്ച് ക​പ്പ​ലു​ക​ളും മൂ​ന്ന് വി​മാ​ന​ങ്ങ​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഐ​സി​ജി​എ​സ് രാ​ജ​ദൂ​ത്, അ​ര്‍​ണ​വേ​ഷ്, സ​ചേ​ത് ക​പ്പ​ലു​ക​ൾ അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി. ര​ക്ഷാ ദൗ​ത്യ​ത്തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് കോ​സ്റ്റ് ഗാ​ര്‍​ഡ് അ​റി​യി​ച്ചു. ക​പ്പ​ലി​ലെ തീ​യ​ണ​യ്ക്കാ​നും ഊ​ര്‍​ജി​ത ശ്ര​മം തു​ട​രു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.