തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് നാ​ല​ര വ​യ​സു​കാ​ര​ന് പ​രി​ക്ക്
Monday, June 9, 2025 4:50 PM IST
ക​ണ്ണൂ​ര്‍: തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് നാ​ല​ര വ​യ​സു​കാ​ര​ന് പ​രി​ക്ക്. എ​ഫ്രി​ന്‍ മോ​ബി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

കാ​യ​ലോ​ടു​ള്ള എ​ഫ്രി​ന്‍റെ അ​മ്മ​യു​ടെ വീ​ട്ടു​മു​റ്റ​ത്തു നി​ന്നും ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ​യു​ടെ ക​ടി​യേ​ല്‍​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് സം​ഭ​വം. യു​കെ​യി​ല്‍ നി​ന്നും അ​ച്ഛ​ന്‍ മോ​ബി​നും അ​മ്മ ജി​ല്‍​ന​യോ​ടൊ​പ്പം നാ​ട്ടി​ലെ​ത്തി​യ എ​ഫ്രി​ന്‍ കാ​യ​ലോ​ടു​ള്ള അ​മ്മ​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു.

വീ​ട്ടി​ന് മു​റ്റ​ത്ത് നി​ന്നും ക​ളി​ക്കു​ന്ന​തി​നി​ടെ തെ​രു​വ് നാ​യ ഏ​ഫ്രി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് നാ​യ​യെ ത​ല്ലി കൊ​ല്ലു​ക​യും ചെ​യ്തു.

തോ​ളി​ൽ പ​രി​ക്കേ​റ്റ എ​ഫ്രി​നെ ത​ല​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.