വ​ന്ദേ​ഭാ​ര​ത് ചെ​യ​ർ കാ​ർ നി​ർ​മാ​ണം നി​ർ​ത്തു​ന്നു
Monday, June 9, 2025 8:57 PM IST
എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ
കൊ​ല്ലം: വ​ന്ദേ ഭാ​ര​ത് ചെ​യ​ർ കാ​ർ ( ഇ​രി​പ്പി​ട​ങ്ങ​ൾ) കോ​ച്ചു​ക​ളു​ടെ നി​ർ​മാ​ണം ഘ​ട്ടം ഘ​ട്ട​മാ​യി നി​ർ​ത്താ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം.

പ​ക​രം രാ​ത്രി യാ​ത്ര​ക​ൾ​ക്കാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത വ​ന്ദേ സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​ടെ പു​തി​യ വേ​രി​യ​ന്‍റു​ക​ളി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​മാ​ണ് റെ​യി​ൽ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ടു​ന്ന​ത്.

ചെ​യ​ർ കാ​റു​ക​ൾ ഉ​ള്ള 97 വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് നേ​ര​ത്തേ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​ൽ 86 ട്രെ​യി​നു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ബ​ന്ധ​പ്പെ​ട്ട സോ​ണ​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

2026 ഏ​പ്രി​ലോ​ടെ ബാ​ക്കി​യു​ള്ള 11 ചെ​യ​ർ കാ​ർ ട്രെ​യി​നു​ക​ളു​ടെ നി​ർ​മാ​ണം കൂ​ടി പൂ​ർ​ത്തി​യാ​ക്കി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് കൈ​മാ​റാ​നാ​ണ് ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. അ​തി​നു ശേ​ഷം ചെ​യ​ർ കാ​ർ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം സ​മാ​ന്ത​ര​മാ​യി ബം​ഗ​ളു​രു​വി​ലെ ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ചെ​ന്നൈ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ൽ വ​ന്ദേ സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ആ​കെ 60 വ​ന്ദേ സ്ലീ​പ്പ​ർ റേ​ക്കു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​തി​ൽ 10 റേ​ക്കു​ക​ൾ എ​ത്ര​യും വേ​ഗം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ക​മ്മീ​ഷ​നിം​ഗ് ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.