സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ യു​വാ​വി​നെ മു​ത​ല ക​ടി​ച്ചു​കൊ​ന്നു; സം​ഭ​വം മ​ഹാ​രാ​ഷ്ട്ര​യി​ൽ
Wednesday, June 11, 2025 3:54 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ യു​വാ​വി​നെ മു​ത​ല ക​ടി​ച്ചു​കൊ​ന്നു.

മ​ഹാ​രാ​ഷ്ട്ര-ഛ​ത്തീ​സ്ഗ​ഡ് അ​തി​ര്‍​ത്തി​ക്ക​ടു​ത്തു​ള​ള സി​റോ​ണ്‍​ച്ച ജി​ല്ല​യി​ലെ ഇ​ന്ദ്രാ​വ​തി ന​ദി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പൂ​ര്‍ ജി​ല്ല​യി​ലെ അ​ട്ടു​ക്പ​ള്ളി സ്വ​ദേ​ശി സ​മി​ത് അം​ബാ​ല (22) യാ​ണ് മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. ജൂ​ണ്‍ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.

പ​തി​വു​പോ​ലെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം സ​മി​ത് ന​ദി​ക്ക​ര​യി​ലേ​ക്ക് മീ​ന്‍​പി​ടി​ക്കാ​നാ​യി പോ​യ​താ​യി​രു​ന്നു. ന​ദി​യി​ലേ​ക്ക് വ​ല എ​റി​യു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ത​ല​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

മു​ത​ല യു​വാ​വി​ന്‍റെ വ​ല​തു​കാ​ലി​ൽ ക​ടി​ച്ച് വെ​ള​ള​ത്തി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍ നി​ല​വി​ളി​ച്ച് ആ​ളു​ക​ളെ കൂ​ട്ടു​ക​യും ഉ​ട​ന്‍ ത​ന്നെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. അ​പ്പോ​ഴേ​ക്കും മു​ത​ല യു​വാ​വി​നെ ന​ദി​യു​ടെ ആ​ഴ​ത്തി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് ജ​ന​ങ്ങ​ള്‍ പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി. തി​ര​ച്ചി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു. എ​ന്നാ​ല്‍ മൂ​ന്നു​മ​ണി​ക്കൂ​ര്‍ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ല​ഭി​ച്ച​ത് സം​പി​തി​ന്‍റെ മൃ​ത​ദേ​ഹ​മാ​യി​രു​ന്നു. മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന്‍റെ വ​ല​തു​കാ​ല്‍ ഒ​ടി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.