സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പാ​ക് അ​നു​കൂ​ല നി​ല​പാ​ട്; ആ​സാ​മി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Wednesday, June 11, 2025 4:23 AM IST
ഗോ​ഹ​ട്ടി: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ 'പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല' നി​ല​പാ​ട് പ​ങ്കു​വ​ച്ച ര​ണ്ടു​പേ​ർ ആ​സാ​മി​ൽ അ​റ​സ്റ്റി​ൽ. മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ നാ​ഗോ​ൺ, ല​ഖിം​പൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്നും സാ​ബി​കു​ൽ ഇ​സ്‌​ലാം, ദു​ലാ​ൽ ബോ​റ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ്ചെ​യ്ത​ത്. ഇ​സ്‌​ലാ​മി​നെ ല​ഖിം​പൂ​ർ ജി​ല്ല​യി​ൽ നി​ന്നും ബോ​റ​യെ നാ​ഗോ​ൺ പോ​ലീ​സു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ക്കി​സ്ഥാ​നോ​ട് അ​നു​ഭാ​വം പു​ല​ർ​ത്തി​യ​തി​ന് ആ​കെ 92 പേ​ർ ഇ​പ്പോ​ൾ ജ​യി​ലി​ലു​ണ്ടെ​ന്ന് ഹി​മ​ന്ത വി​ശ്വ ശ​ർ​മ പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ 92 പേ​രി​ൽ ഓ​ൾ ഇ​ന്ത്യ യു​ണൈ​റ്റ​ഡ് ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് (എ​ഐ​യു​ഡി​എ​ഫ്) എം​എ​ൽ​എ അ​മി​നു​ൾ ഇ​സ്‌​ലാ​മും ഉ​ൾ​പ്പെ​ടു​ന്നു.

പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല നി​ല​പാ​ടി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്ത് അ​റ​സ്റ്റി​ലാ​യ ആ​ദ്യ വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.