‌ആ​ല​പ്പു​ഴ എ​റ​ണാ​കു​ളം തീ​ര​ങ്ങ​ളി​ൽ വാ​ത​ക ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞു; തീ​പി​ടി​ച്ച വാ​ൻ ഹ​യ് ക​പ്പ​ലി​ലേ​തെ​ന്ന് നി​ഗ​മ​നം
Monday, June 16, 2025 12:09 PM IST
കൊ​ച്ചി: ആ​ല​പ്പു​ഴ​യി​ലും എ​റ​ണാ​കു​ള​ത്തും തീ​ര​ത്ത് വാ​ത​ക ക​ണ്ടെ​യ്‌​ന​ര്‍ അ​ടി​ഞ്ഞു. കൊ​ച്ചി തീ​ര​ത്ത് തി​പീ​ടി​ച്ച സിം​ഗ​പ്പു​ർ ക​പ്പ​ൽ വാ​ൻ ഹ​യി​ൽ നി​ന്ന് വീ​ണ ക​ണ്ടെ​യ്ന​റാ​ണെ​ന്നാ​ണ് നി​ഗ​മ​നം.

അ​മ്പ​ല​പ്പു​ഴ നോ​ര്‍​ത്ത് പ​ഞ്ചാ​യ​ത്തി​ലെ വ​ള​ഞ്ഞ​വ​ഴി- കാ​ക്കാ​ഴം തീ​ര​ത്തും, എ​റ​ണാ​കു​ളം ചെ​ല്ലാ​നം തീ​ര​ത്തു​മാ​ണ് ക​ണ്ടെ​യ്‌​ന​റു​ക​ള്‍ അ​ടി​ഞ്ഞ​ത്.

അ​മ്പ​ല​പ്പു​ഴ​യി​ൽ അ​ടി​ഞ്ഞ വാ​ത​ക ക​ണ്ടെ​യ്ന​റി​ൽ 22കെ​എ​ക്സ് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ണ്ടെ​യ്ന​ർ തീ​ര​ത്ത​ടി​ഞ്ഞ​തോ​ടെ വ​ള​ഞ്ഞ​വ​ഴി -കാ​ക്കാ​ഴം ക​ട​പ്പു​റ​ത്ത് നാ​ട്ടു​കാ​ർ ത​ടി​ച്ചു​കൂ​ടി. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. ടാ​ങ്ക​ർ കാ​ലി​യാ​ണെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

നേ​ര​ത്തെ ച​ര​ക്കു​ക​പ്പ​ലി​ൽ​നി​ന്നും ലൈ​ഫ്ബോ​ട്ടും ആ​ല​പ്പു​ഴ ക​ട​പ്പു​റ​ത്ത് അ​ടി​ഞ്ഞി​രു​ന്നു. ലൈ​ഫ് ബോ​ട്ട് തീ​ര​ത്തി​നു സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ആ​ല​പ്പു​ഴ​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.