പ​ന്നി​ക്കെ​ണി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​ര​ണം; താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ബു​ധ​നാ​ഴ്ച ഹ​ർ​ത്താ​ൽ
Tuesday, June 17, 2025 5:42 PM IST
ആ​ല​പ്പു​ഴ: പ​ന്നി​ക്കെ​ണി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ച ക​ർ​ഷ​ക​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ബു​ധ​നാ​ഴ്ച ബി​ജെ​പി ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു.

താ​മ​ര​ക്കു​ളം സ്വ​ദേ​ശി ശി​വ​ൻ​കു​ട്ടി പി​ള്ള​യു​ടെ കു‌​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ബി​ജെ​പി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ശി​വ​ൻ​കു​ട്ടി പി​ള്ള​യെ ഷോ​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ പോ​യി വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന വ​ഴി​യാ​ണ് ശി​വ​ൻ​കു​ട്ടി പി​ള്ള​യ്ക്ക് ഷോ​ക്കേ​റ്റ​ത്. ഉ‌​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.