ആ​ക്‌​സി​യം 4 ബ​ഹി​രാ​കാ​ശ ദൗ​ത്യം ജൂ​ണ്‍ 22ന്
Wednesday, June 18, 2025 10:07 AM IST
ഫ്‌​ളോ​റി​ഡ: ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ യാ​ത്ര​ക​ന്‍ ശു​ഭാം​ശു ശു​ക്ല ഉ​ള്‍​പ്പെ​ട്ട ആ​ക്‌​സി​യം 4 ബ​ഹി​രാ​കാ​ശ ദൗ​ത്യം ജൂ​ണ്‍ 22ന്.

​അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കു​ള്ള നാ​ലാ​മ​ത്തെ സ്വ​കാ​ര്യ വാ​ണി​ജ്യ ദൗ​ത്യ​മാ​ണ് ആ​ക്‌​സി​യം-4. നാ​സ, ആ​ക്‌​സി​യം സ്പേ​സ്, സ്പേ​സ് എ​ക്സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ക്‌​സി​യം മി​ഷ​ന്‍ 4 ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് നാ​സ​യ്ക്ക് കൂ​ടു​ത​ല്‍ സ​മ​യം ന​ല്‍​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദൗ​ത്യം നീ​ട്ടു​ന്ന​തെ​ന്ന് ആ​ക്‌​സി​യം സ്പേ​സ് അ​റി​യി​ച്ചു.

റോ​ക്ക​റ്റ് പൂ​ര്‍​ണ സ​ജ്ജ​മാ​ണെ​ന്നും വി​ക്ഷേ​പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തേ​ണ്ട വെ​റ്റ് ഡ്രെ​സ് റി​ഹേ​ഴ്‌​സ​ലും അ​ട​ക്കം പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നും സ്‌​പേ​സ് എ​ക്‌​സ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. നാ​സ​യു​ടെ അ​നു​മ​തി കി​ട്ടി​യാ​ല്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും വി​ക്ഷേ​പ​ണ​ത്തി​ന് ത​യാ​റാ​ണെ​ന്നും ക​മ്പ​നി വി​ശ​ദീ​ക​രി​ക്കു​ന്നു. ദൗ​ത്യ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ക്വാ​റ​ന്‍റീ​നി​ലാ​ണ് നി​ല​വി​ല്‍ നാ​ലം​ഗ ദൗ​ത്യ സം​ഘം.

ഫ്‌​ളോ​റി​ഡ​യി​ലെ നാ​സ​യു​ടെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ലെ ലോ​ഞ്ച് കോം​പ്ല​ക്സ് 39എ​യി​ല്‍ നി​ന്ന് ഫാ​ല്‍​ക്ക​ണ്‍ 9 ലെ ​സ്പേ​സ് എ​ക്സ് ഡ്രാ​ഗ​ണ്‍ ബ​ഹി​രാ​കാ​ശ പേ​ട​ക​മാ​ണ് ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

നാ​സ​യി​ലെ മു​ന്‍ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​യും ആ​ക്‌​സി​യം സ്പേ​സി​ലെ മ​നു​ഷ്യ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​റു​മാ​യ പെ​ഗ്ഗി വി​റ്റ്സ​ണ്‍ ആ​ണ് ബ​ഹി​രാ​കാ​ശ യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

ഐ​എ​സ്ആ​ര്‍​ഒ പ്ര​തിനിധി​യാ​യി ഇ​ന്ത്യ​ക്കാ​ര​ന്‍ ശു​ഭാം​ശു ശു​ക്ല, പോ​ള​ണ്ടി​ലെ ഇ​എ​സ്എ (യൂ​റോ​പ്യ​ന്‍ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി) പ്രോ​ജ​ക്റ്റ് ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ന്‍ സ്ലാ​വോ​സ് ഉ​സ്നാ​ന്‍​സ്‌​കി-​വി​സ്നി​വ്സ്‌​കി​യും ഹം​ഗ​റി​യി​ലെ ടി​ബോ​ര്‍ ക​പു​വു​മാ​ണ് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന മ​റ്റ് ര​ണ്ട് പേ​ര്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.