അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം: ബാ​ലി​യി​ലേ​ക്ക് പോ​യ എ​യ​ർ​ഇ​ന്ത്യ വി​മാ​നം തി​രി​കെ വ​ന്നു
Wednesday, June 18, 2025 11:21 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ നി​ന്നും ബാ​ലി​യി​ലേ​ക്ക് പോ​യ എ​യ​ർ​ഇ​ന്ത്യ വി​മാ​നം തി​രി​കെ വ​ന്നു. ബാ​ലി​യി​ലെ പ്ര​ധാ​ന എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പം അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന് തു​ട​ർ​ന്നാ​ണ് വി​മാ​നം തി​രി​കെ പ​റ​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വി​മാ​നം യാ​ത്ര​ക്കാ​രു​മാ​യി സു​ര​ക്ഷി​ത​മാ​യി ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​താ​യി എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

വി​മാ​നം വൈ​കി​യ​ത് മൂ​ലം യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ എ​യ​ർ ഇ​ന്ത്യ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും എ​യ​ർ ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.

ടി​ക്ക​റ്റു​ക​ൾ റ​ദ്ദാ​ക്കു​ന്ന​വ​ർ​ക്ക് പൂ​ർ​ണ​മാ​യ റീ​ഫ​ണ്ട് ന​ൽ​കും. മ​റ്റ് വി​മാ​ന​ങ്ങ​ളി​ൽ ബാ​ലി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കു​മെ​ന്നും എ​യ​ർ ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.

എ​യ​ർ​ഇ​ന്ത്യ കൂ​ടാ​തെ, അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ബാ​ലി​യി​ൽ നി​ന്നും ബാ​ലി​യി​ലേ​ക്കു​മു​ള്ള നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. വി​ർ​ജി​ൻ ഓ​സ്ട്രേ​ലി​യ, സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ, എ​യ​ർ ന്യൂ​സി​ലാ​ൻ​ഡ്, ജെ​റ്റ്സ്റ്റാ​ർ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ വി​മാ​ന സ​ർ​വീ​സു​ക​ളെ​ല്ലാം റ​ദ്ദാ​ക്കി​യ​വി​ൽ ഉ​ൾ​പ്പെ​ടും.

മൗ​ണ്ട് ലെ​വോ​ട്ടോ​ബി ല​ക്കി ല​ക്കി അ​ഗ്നി​പ​ർ​വ​ത​മാ​ണ് പൊ​ട്ടി​തെ​റി​ച്ച​ത്. ന​വം​ബ​റി​ൽ ഈ ​അ​ഗ്നി​പ​വ​ർ​തം പൊ​ട്ടി​ത്തെ​റി​ച്ച് 11 പേ​ർ മ​രി​ച്ചി​രു​ന്നു. നി​ല​വി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ൽ ആ​രും മ​രി​ച്ച​താ​യി വി​വ​ര​മി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.