മ​ല​പ്പു​റ​ത്ത് വി​ദ്യാ​ർ​ഥി​നി​യെ വ​ണ്ടി​യി​ടി​ച്ച സം​ഭ​വം; അ​ധ്യാ​പി​ക​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
Thursday, June 19, 2025 6:27 PM IST
മ​ല​പ്പു​റം: എം​എ​സ്പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക ഓ​ടി​ച്ച കാ​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പി​ക​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ്.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ അ​ധ്യാ​പി​ക അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ചാ​ണ് അ​പ​ക​ടം വ​രു​ത്തി​യ​തെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

അ​പ​ക​ടം വ​രു​ത്തി​യ കാ​റോ​ടി​ച്ച അ​ധ്യാ​പി​ക ബീ​ഗ​ത്തി​ന്‍റെ ഫോ​ർ​വീ​ൽ ലൈ​സ​ൻ​സാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ജൂ​ൺ 19 മു​ത​ൽ മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത​തെ​ന്ന് മ​ല​പ്പു​റം ആ​ർ​ടി​ഒ ബി. ​ഷെ​ഫീ​ഖ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് പ​ന​ങ്ങാ​ങ്ങ​ര സ്വ​ദേ​ശി​നി​യാ​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മി​ർ​ഷ ഫാ​ത്തി​മ​ക്കാ​ണ് സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ​വെ​ച്ച് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

സ്കൂ​ൾ വി​ട്ട് കു​ട്ടി​ക​ൾ ന​ട​ന്നു​പോ​ക​വെ പി​റ​കി​ൽ നി​ന്നെ​ത്തി​യ കാ​ർ മി​ർ​ഷ​യെ​യും സ​മീ​പ​ത്തെ മ​തി​ലി​ലും ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി.

കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി നി​ല​വി​ൽ കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​ണ്. സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​മ​യാ​തി​നാ​ൽ ബ​ന്ധു​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക്ക് ശേ​ഷം കു​ട്ടി​യു​ടെ ചി​കി​ത്സ ചി​ല​വ് അ​ധ്യാ​പി​ക​യും സ്കൂ​ളും ചേ​ർ​ന്ന് വ​ഹി​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

വി​ദ്യാ​ർ​ഥി​നി അ​പ​ക​ത്തി​ൽ​പ്പെ​ട്ട​തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം പോ​ലീ​സ് അ​ധ്യാ​പി​ക​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.