ഖ​ത്ത​റി​ലെ യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം; വി​മാ​ന​സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി എ​യ​ർ​ഇ​ന്ത്യ
Tuesday, June 24, 2025 5:57 AM IST
ദോ​ഹ: ഖ​ത്ത​റി​ലെ യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ന് നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നെ പി​ന്നാ​ലെ ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കു​ള്ള എ​ല്ലാ വി​മാ​ന സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി എ​യ​ർ ഇ​ന്ത്യ.

വ​ട​ക്കേ അ​മേ​രി​ക്ക​യു​ടെ​യും യൂ​റോ​പ്പി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സു​ക​ളും എ​യ​ർ​ഇ​ന്ത്യ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

യൂ​റോ​പ്പി​ലേ​ക്കും വ​ട​ക്കേ അ​മേ​രി​ക്ക​യി​ലേ​ക്കു​മു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ദീ​ർ​ഘ​ദൂ​ര വി​മാ​ന സ​ർ​വീ​സു​ക​ളും മി​ഡി​ൽ ഈ​സ്റ്റ് വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. നി​ല​വി​ൽ വ്യോ​മാ​തി​ർ​ത്തി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വി​മാ​ന​സ​ർ​വീ​സു​ക​ളെ ത​ട​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

"എ​യ​ർ ഇ​ന്ത്യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​ക്ക​ളു​മാ​യി തു​ട​ർ​ച്ച​യാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​ക​യും സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്തെ​ങ്കി​ലും അ​റി​യി​പ്പു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഞ​ങ്ങ​ൾ യാ​ത്ര​ക്കാ​രെ അ​റി​യി​ക്കു​ന്ന​താ​യി​രി​ക്കും. യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യാ​ണ് ഞ​ങ്ങ​ളു​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന.'- എ​യ​ർ​ഇ​ന്ത്യ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

നേ​ര​ത്തെ, കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ഖ​ത്ത​ർ വി​മാ​ന​ങ്ങ​ളി​ൽ ഒ​ന്ന് എ​യ​ർ​ഇ​ന്ത്യ റ​ദ്ദാ​ക്കി​യി​രു​ന്നു. മി​ഡി​ൽ ഈ​സ്റ്റി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് മ​റ്റ് നി​ര​വ​ധി വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​വ​രു​ടെ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യോ വ​ഴി​തി​രി​ച്ചു​വി​ടു​ക​യോ തി​രി​കെ വി​ളി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.