ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ച​ക്ര​വാ​ത​ച്ചു​ഴി; ഇ​ന്നും മ​ഴ ശ​ക്ത​മാ​കും, അ​ഞ്ചു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
Tuesday, June 24, 2025 9:04 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച വ​രെ കേ​ര​ള​ത്തി​ന് മു​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 40 - 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് ശ​ക്ത​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

ബു​ധ​നാ​ഴ്ച ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും; പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും;​കോ​ട്ട​യം, കാ​സ​ർ‌​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

തീ​ര​ദേ​ശ വ​ട​ക്ക​ൻ ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ​യും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ക്ക​ൻ ഒ​ഡി​ഷ തീ​ര​ത്തി​നും സ​മീ​പം മ​ധ്യ​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും മു​ക​ളി​ലാ​യി ഉ​യ​ർ​ന്ന ലെ​വ​ലി​ൽ ച​ക്ര​വാ​ത​ച്ചു​ഴി സ്ഥി​തി​ചെ​യ്യു​ന്നു. തെ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‌ മു​ക​ളി​ൽ മ​റ്റൊ​രു ച​ക്ര​വാ​ത​ച്ചു​ഴി​യും സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. ഇ​വ​യു​ടെ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.