അ​ങ്ക​മാ​ലി​യി​ൽ മ​ന്ത്രി വി.​എ​ൻ‌. വാ​സ​വ​ന് നേ​രെ യൂ​ത്ത്കോ​ൺ​ഗ്ര​സി​ന്‍റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം
Saturday, July 5, 2025 5:43 PM IST
തൃ​ശൂ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ദു​ര​ന്ത​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് അ​ങ്ക​മാ​ലി​യി​ൽ സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചു.

അ​ങ്ക​മാ​ലി അ​ഡ്ല​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന അ​ന്ത​ർ​ദേ​ശീ​യ സ​ഹ​ക​ര​ണ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ന്ത്രി ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​യു​ട​നെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പൈ​ല​റ്റ് വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ നി​ന്ന് മ​ന്ത്രി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ​ത്.

20 സെ​ക്ക​ന്‍റോ​ളം മ​ന്ത്രി​യെ റോ​ഡി​ൽ ത​ട​ഞ്ഞി​ട്ടു. ഉ​ട​ൻ പോ​ലീ​സ്എ​ത്തി പ്ര​വ​ർ​ത്ത​ക​രെ റോ​ഡി​ൽ നി​ന്ന് നീ​ക്കി മ​ന്ത്രി​ക്ക് യാ​ത്ര തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി​യെ​ങ്കി​ലും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ഞ്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.