ധ​ർ​മ​സ്ഥ​ല​യി​ൽ പ​രാ​തി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Saturday, August 23, 2025 5:11 PM IST
ബം​ഗ​ളൂ​രു: ധ​ർ​മ​സ്ഥ​ല​യി​ൽ നി​ര​വ​ധി പേ​രെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചി​ട്ട​താ​യി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച മു​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി ചി​ന്ന​യ്യ​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു ചെ​യ്തു. 1995–2014 കാ​ല​ഘ​ട്ട​ത്തി​ൽ നി​ര​വ​ധി​പേ​രെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു മൂ​ടി​യെ​ന്നാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ.

വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ള്ള​തി​നാ​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. മൊ​ഴി​ക​ൾ പ​ല​തും തെ​റ്റാ​ണെ​ന്നും കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും.

ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു വി​ധേ​യ​രാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​ട​ക്കം നി​ര​വ​ധി യു​വ​തി​ക​ളു​ടെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളു​ടെ​യും മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടെ​ന്നാ​യി​രു​ന്നു ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി മ​ജി​സ്ട്രേ​റ്റി​നു മൊ​ഴി​യും ന​ൽ​കി.

തൊ​ഴി​ലാ​ളി ചൂ​ണ്ടി​ക്കാ​ണി​ച്ച ഇ​ട​ങ്ങ​ൾ കു​ഴി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ൾ‌ ര​ണ്ട് സ്ഥ​ല​ത്തു​നി​ന്ന് അ​സ്ഥി ക​ഷ്ണ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​ത് ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

RELATED NEWS