• Logo

Allied Publications

Middle East & Gulf
മ​ല​യാ​ളി​ക​ൾ കൈ​കോ​ർ​ത്തു; ദ​യാ​ധ​നം 34 കോ​ടി ക​വി​ഞ്ഞു, അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം സാ​ധ്യ​മാ​കും
Share
കോ​ഴി​ക്കോ​ട്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ‌​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യു​ള്ള മു​ഴു​വ​ൻ തുകയും സ​മാ​ഹ​രി​ച്ചു. 34 കോ​ടി രൂ​പ​യാ​ണ് ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് സ​മാ​ഹ​രി​ച്ച​ത്.

അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യി ആ​രം​ഭി​ച്ച ട്ര​സ്റ്റ് വ​ഴി​യാ​യി​രു​ന്നു ധ​ന​സ​മാ​ഹ​ര​ണം. 31,93,46,568 രൂ​പ ഇ​തി​നാ​യി ആ​രം​ഭി​ച്ച ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി ല​ഭി​ച്ചു. 2.52 കോ​ടി രൂ​പ പ​ണ​മാ​യി നേ​രി​ട്ട് വീ​ട്ടി​ലെ​ത്തി​യെ​ന്നും ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. തു​ക ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി സൗ​ദി കു​ടും​ബ​ത്തി​ന് കൈ​മാ​റും.

ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​നി​ന്നു​ള്ള മ​ല​യാ​ളി​ക​ൾ ഒ​ന്ന​ട​ങ്കം പ്ര​യ​ത്നി​ച്ചാ​ണ് ദ​യാ​ധ​നം സ​മാ​ഹ​രി​ച്ച​ത്. നാ​ലു​ദി​വ​സം മു​മ്പ് വെ​റും അ​ഞ്ചു​കോ​ടി രൂ​പ മാ​ത്ര​മാ​യി​രു​ന്നു സ​ഹാ​യ​മാ​യി സ​മി​തി​ക്ക് ല​ഭി​ച്ച​ത്. എ​ന്നാ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ർ​ത്ത വ​ന്ന​തോ​ടെ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യി മ​നു​ഷ്യ​സ്നേ​ഹി​ക​ൾ കൈ​യ​യ​ച്ച് സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു.

2006ലാ​ണ് അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത കൈ​പി​ഴ​വ് മൂ​ലം സൗ​ദി സ്വ​ദേ​ശി​യാ​യ 15 വ​യ​സു​കാ​ര​ൻ മ​രി​ച്ച​ത്. തു​ട​ർ​ന്ന് റി​യാ​ദി​ലെ കോ​ട​തി ഇ​യാ​ൾ​ക്ക് വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. 18 വ​ർ​ഷ​മാ​യി അ​ബ്ദു​ൾ റ​ഹീം സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്.

15 വ​യ​സു​കാ​ര​ന്‍റെ കു​ടും​ബ​വു​മാ​യി നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​ർ മാ​പ്പ് ന​ൽ​കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ 34 കോ​ടി ഇ​ന്ത്യ​ൻ രൂ​പ ന​ൽ​കാ​മെ​ങ്കി​ൽ അ​ബ്ദു​ൾ റ​ഹീ​മി​ന് മാ​പ്പ് ന​ൽ​കാ​മെ​ന്ന് കു​ടും​ബം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വ​ഴി​യി​ൽ നി​ന്ന് ല​ഭി​ച്ച വാ​ച്ച് പോ​ലീ​സി​ന് കെെ​മാ​റി; ദു​ബാ​യി‌‌​യി​ൽ ഇ​ന്ത്യ​ൻ ബാ​ല​ന് ആ​ദ​രം.
ദു​ബാ​യി: ക​ള​ഞ്ഞു​കി​ട്ടി​യ വാ​ച്ച് പോ​ലീ​സിന് ‌കെെ​മാ​റി​യ ഇ​ന്ത്യ​ൻ ബാ​ല​ൻ മു​ഹ​മ്മ​ദ് അ​യാ​ൻ യൂ​നി​സി​നെ ആ​ദ​രി​ച്ച് ദു​ബാ​യി പോ​ലീ​സ്.
ഖ​ത്ത​ര്‍ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി യൂ​സ​ഫ​ലി.
ദോ​ഹ: ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ല്‍​ഥാ​നി​യു​മാ​യി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് യു​എ​ഇ ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ ന​ൽ​കും.
അ​ബു​ദാ​ബി: പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് പ​ത്തു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ പ്ര​ഖ്യാ​പി​ച്ച് യു​എ​ഇ.
കേ​ണ​ൽ അ​നി​ൽ കാ​ലെ​യു​ടെ മ​ര​ണം ഇ​ന്ത്യ​യോ​ടു മാ​പ്പു പ​റ​ഞ്ഞ് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ.
ന്യൂ​ഡ​ൽ​ഹി: ഗാ​സ​യി​ലെ റ​ഫ​യി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പി​ൽ യു​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ൻ ഇ​ന്ത്യ​ൻ ആ​ർ​മി ഓ​ഫീ​സ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ത
വ​ള​വും തി​രി​വു​മി​ല്ലാ​തെ 256 കി​ലോ​മീ​റ്റ​ർ റോ​ഡു​മാ​യി സൗ​ദി.
റി​യാ​ദ്: വ​ള​വും തി​രി​വു​മി​ല്ലാ​തെ നി​വ​ർ​ന്നു​കി​ട​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ പാ​ത​യെ​ന്ന ബ​ഹു​മ​തി ഇ​നി സൗ​ദി അ​റേ​ബ്യ​യി​ല