• Logo

Allied Publications

Middle East & Gulf
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു
Share
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മോ​ചി​ത​യാ​യി നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി.

തൃ​ശൂ​ർ വെ​ളു​ത്തൂ​ർ സ്വ​ദേ​ശി ആ​ൻ ടെ​സ ജോ​സ​ഫ് (21) ആ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ ദോ​ഹ​യി​ല്‍ നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ നെ​ടു​മ്പാ​ശേ​രി​യി​ല്‍ എ​ത്തി​യ​ത്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് ഇ​വ​രെ സ്വീ​ക​രി​ച്ചു.

ഒ​രു​വ​ർ​ഷം മു​ന്പാ​ണ് ആ​ൻ ടെ​സ മും​ബൈ​യി​ലെ എം​എ​സ്‌​സി ഷി​പ്പിം​ഗ് ക​മ്പ​നി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്പ​ത് മാ​സം മു​ന്പാ​ണ് ഈ ​ക​പ്പ​ലി​ൽ എ​ത്തി​യ​ത്.

മോ​ച​നം സാ​ധ്യ​മാ​യ​തി​ല്‍ എ​ല്ലാ​വ​രോ​ടും ന​ന്ദി​യു​ണ്ട്. ക​പ്പ​ലി​ല്‍ മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യി​ല്ല. മാ​ന്യ​മാ​യ പെ​രു​മാ​റ്റ​മാ​ണ് ഉ​ണ്ടാ​യ​ത്. ക​പ്പ​ല്‍ പി​ടി​ച്ചെ​ടു​ത്ത വേ​ള​യി​ല്‍ ആ​ദ്യം ഭ​യ​ന്നി​രു​ന്നു.

ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും എ​ല്ലാം ല​ഭ്യ​മാ​യി​രു​ന്നു. വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്താ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സ്ത്രീ ​എ​ന്ന പ​രി​ഗ​ണ​ന ത​നി​ക്ക് ല​ഭി​ച്ചി​രു​ന്നു. അ​താ​ണ് മോ​ച​നം വേ​ഗ​ത്തി​ലാ​യ​തെ​ന്നും വീ​ട്ടി​ലെ​ത്തി​യ ശേ​ഷം ആ​ന്‍ ടെ​സ ജോ​സ​ഫ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

‘‘ടെ​ഹ്‌​റാ​നി​ലെ ഇ​ന്ത്യ​ൻ മി​ഷ​ന്‍റെ​യും ഇ​റാ​ൻ സ​ർ​ക്കാ​രി​ന്‍റെ​യും യോ​ജി​ച്ച ശ്ര​മ​ങ്ങ​ളോ​ടെ ച​ര​ക്കു​ക​പ്പ​ലാ​യ എം​എ​സ്‌​സി ഏ​രീ​സി​ലെ ഇ​ന്ത്യ​ൻ ക്രൂ ​അം​ഗ​ങ്ങ​ളി​ലൊ​രാ​ളാ​യ കേ​ര​ള​ത്തി​ലെ തൃ​ശൂ​രി​ൽ​നി​ന്നു​ള്ള ഇ​ന്ത്യ​ൻ ഡെ​ക്ക് കേ​ഡ​റ്റ് ആ​ൻ ടെ​സ ജോ​സ​ഫ് സു​ര​ക്ഷി​ത​മാ​യി കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി‌’’ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ എ​ക്‌​സി​ലെ പോ​സ്റ്റി​ൽ പ​റ​ഞ്ഞു.



ടെ​ഹ്‌​റാ​നി​ലെ ഇ​ന്ത്യ​ൻ ദൗ​ത്യം തു​ട​രു​ക​യാ​ണെ​ന്നും ശേ​ഷി​ക്കു​ന്ന 16 ഇ​ന്ത്യ​ൻ ക്രൂ ​അം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ആ​ൻ‌ ടെ​സ​യെ​ക്കൂ​ടാ​തെ സെ​ക്ക​ൻ​ഡ് ഓ​ഫീ​സ​ർ വ​യ​നാ​ട് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി പി.​വി. ധ​നേ​ഷ് (32), സെ​ക്ക​ൻ​ഡ് എ​ൻ​ജി​നി​യ​ർ കോ​ഴി​ക്കോ​ട് മാ​വൂ​ർ സ്വ​ദേ​ശി ശ്യാം ​നാ​ഥ് (31), തേ​ഡ് എ​ൻ​ജി​നി​യ​റാ​യ പാ​ല​ക്കാ​ട് കേ​ര​ള​ശേ​രി സ്വ​ദേ​ശി എ​സ്.​സു​മേ​ഷ് (31) എ​ന്നി​വ​രാ​ണ് ക​പ്പ​ലി​ലു​ള്ള മ​റ്റു മ​ല​യാ​ളി​ക​ൾ.

വ​ഴി​യി​ൽ നി​ന്ന് ല​ഭി​ച്ച വാ​ച്ച് പോ​ലീ​സി​ന് കെെ​മാ​റി; ദു​ബാ​യി‌‌​യി​ൽ ഇ​ന്ത്യ​ൻ ബാ​ല​ന് ആ​ദ​രം.
ദു​ബാ​യി: ക​ള​ഞ്ഞു​കി​ട്ടി​യ വാ​ച്ച് പോ​ലീ​സിന് ‌കെെ​മാ​റി​യ ഇ​ന്ത്യ​ൻ ബാ​ല​ൻ മു​ഹ​മ്മ​ദ് അ​യാ​ൻ യൂ​നി​സി​നെ ആ​ദ​രി​ച്ച് ദു​ബാ​യി പോ​ലീ​സ്.
ഖ​ത്ത​ര്‍ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി യൂ​സ​ഫ​ലി.
ദോ​ഹ: ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ല്‍​ഥാ​നി​യു​മാ​യി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് യു​എ​ഇ ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ ന​ൽ​കും.
അ​ബു​ദാ​ബി: പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് പ​ത്തു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ പ്ര​ഖ്യാ​പി​ച്ച് യു​എ​ഇ.
കേ​ണ​ൽ അ​നി​ൽ കാ​ലെ​യു​ടെ മ​ര​ണം ഇ​ന്ത്യ​യോ​ടു മാ​പ്പു പ​റ​ഞ്ഞ് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ.
ന്യൂ​ഡ​ൽ​ഹി: ഗാ​സ​യി​ലെ റ​ഫ​യി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പി​ൽ യു​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ൻ ഇ​ന്ത്യ​ൻ ആ​ർ​മി ഓ​ഫീ​സ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ത
വ​ള​വും തി​രി​വു​മി​ല്ലാ​തെ 256 കി​ലോ​മീ​റ്റ​ർ റോ​ഡു​മാ​യി സൗ​ദി.
റി​യാ​ദ്: വ​ള​വും തി​രി​വു​മി​ല്ലാ​തെ നി​വ​ർ​ന്നു​കി​ട​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ പാ​ത​യെ​ന്ന ബ​ഹു​മ​തി ഇ​നി സൗ​ദി അ​റേ​ബ്യ​യി​ല