• Logo

Allied Publications

Middle East & Gulf
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യം ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ സ​ൺ ഡേ ​സ്കൂ​ളാ​യ ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പൗ​ര​സ്ത്യ സ​ൺ​ഡേ സ്കൂ​ൾ ബാ​ഹ്യ​കേ​ര​ള മേ​ഖ​ല സി​ല​ബ​സ് അ​നു​സ​രി​ച്ച് 2023 24 കാ​ല​യ​ള​വി​ൽ 10, 12 ക്ലാ​സു​ക​ളി​ൽ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ൾ​ക്കും വേ​ദ പ്ര​വീ​ൺ ഡി​പ്ലോ​മ ക​ര​സ്ഥ​മാ​ക്കി​യ സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റും മൊ​മ​ന്‍റോ​യും വി​ത​ര​ണം ചെ​യ്തു.

നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റോ​യ​ൽ സി​റ്റി ഹോ​സ്പി​റ്റ​ൽ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഫി​ലി​പ്പ് വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ഹാഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ അധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യം ഹെ​ഡ് മാ​സ്റ്റ​ർ ഷി​ബു പി. ​അ​ല​ക്സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എ​ബി സാ​മു​വേ​ൽ ന​ന്ദി​യും അ​ർ​പ്പി​ച്ചു. മ​ഹാ​ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് ക്രി​സ് ലി​ൻ ആ​ൻ ജി​നു, ജെ​സ് ലി​ൻ ജോ​യ്, ബി​ജു ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.



ഇ​ട​വ​ക ട്ര​സ്റ്റി സി​ബു അ​ല​ക്സ് ചാ​ക്കോ, സെ​ക്ര​ട്ട​റി ബി​നു ബെ​ന്ന്യാം, സ​ഭാ മ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം തോ​മ​സ് കു​രു​വി​ള, ഭ​ദ്രാ​സ​ന കൗ​ൺ​സി​ലം​ഗം ദീ​പ​ക് അ​ല​ക്സ് പ​ണി​ക്ക​ർ, ഭ​ദ്രാ​സ​ന മീ​ഡി​യാ കോ​ർ​ഡി​നേ​റ്റ​റും ബി​രു​ദ​ദാ​ന ച​ട​ങ്ങിന്‍റെ ക​ൺ​വീ​ന​റു​മാ​യ ജെ​റി ജോ​ൺ കോ​ശി, പ്രാ​ർ​ഥ​നാ​യോ​ഗ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു യോ​ഹ​ന്നാ​ൻ, ബി​ജു ഐ​പ്പ്, സ​ൺ ഡേ ​സ്ക്കൂ​ൾ ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജോ ഡേ​വി​ഡ്, സാ​മു​വേ​ൽ ചാ​ക്കോ, ജേ​ക്ക​ബ് കോ​ശി, ജോ​ജി ജേ​ക്ക​ബ്, ലി​സു ജി​നു എ​ന്നി​വ​ർ പങ്കെ‌ടുത്തു.

പ്ര​വാ​സി​ശ്രീ വ​നി​താ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍.
സ​ല്‍​മാ​നി​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള വ​നി​താ സ​മ്മേ​ള​നം കെ​പി​എ വ​നി​താ വി​ഭാ​ഗ​മാ​യ പ
റി​യാ​ദ് ജീ​നി​യ​സ് ധാ​ര​ണാ​പ​ത്രം കൈ​മാ​റി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ​കാ​രി​ക വേ​ദി​യു​ടെ സം​ഘാ​ട​ന മി​ക​വി​ൽ ഗ്രാ​ന്‍റ്മാ​സ്റ്റ​ർ ജി.​എ​സ്.
സ​മ​രം മൂ​ലം ദു​രി​തം അ​നു​ഭ​വി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ന​ഷ്‌ട​പ​രി​ഹാ​രം ന​ൽ​ക​ണം: ന​വ​യു​ഗം.
ദ​മാം: ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ മി​ന്ന​ൽ സ​മ​രം മൂ​ലം യാ​ത്ര മു​ട​ങ്ങി ദു​രി​തം അ​നു​ഭ​വി​ച്ച എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന
വ​യ​നാ​ട് സ്വ​ദേ​ശി​നി കു​വൈ​റ്റി​ല്‍ മ​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ സ്ത്രീ ​കു​വൈ​റ്റി​ല്‍ മ​രി​ച്ചു.
കെ​പി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്ലോ​ബ​ൽ പ്ര​വാ​സി മീ​റ്റ് സം​ഘ​ടി​പ്പി​ക്കും: അ​ബ്‌ദു​ൽ ​മു​ത്ത​ലി​ബ്.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ഷ​യ​ങ്ങ​ളും സ​മ​ഗ്ര​മാ​യി ച​ർ​ച്ച ചെ​യ്ത്‌ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി