പൂ​രം പ്ര​തി​സ​ന്ധി ഒ​ഴി​വാ​യി; ആ​ന​ക​ളെ വീ​ണ്ടും പ​രി​ശോ​ധി​ക്കി​ല്ല: വി​വാ​ദ ഉ​ത്ത​ര​വി​ല്‍ മാ​റ്റം വ​രു​ത്തി​യെ​ന്ന് മ​ന്ത്രി
Wednesday, April 17, 2024 2:50 PM IST
തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് ആ​ന​ക​ളു​ടെ എ​ഴു​ന്ന​ള്ളി​പ്പി​നു​ള്ള നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. ഇ​തി​നു​ള്ള നി​ര്‍​ദേ​ശം സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. പൂ​രം ന​ട​ത്തി​പ്പി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​തു​പ്ര​കാ​രം, വെ​റ്റി​ന​റി സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ആ​ന​ക​ളെ വീ​ണ്ടും പ​രി​ശോ​ധി​ക്കി​ല്ല. വ​നം​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ൽ നി​ന്നും ഇ​ത് ഉ​ട​ൻ ഒ​ഴി​വാ​ക്കി പു​തി​യ​ത് ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും. പൂ​രം ന​ല്ല രീ​തി​യി​ൽ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ഒ​പ്പ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പൂ​ര​പ്രേ​മി​ക​ളു​മാ​യും സം​ഘാ​ട​ക​രു​മാ​യി അ​ത​തു സ​മ​യ​ങ്ങ​ളി​ല്‍ ആ​ലോ​ചി​ച്ച് ഏ​തെ​ങ്കി​ലും പ്ര​യാ​സ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ അ​തു പ​രി​ഹ​രി​ച്ച് പൂ​രം ന​ല്ല​തു​പോ​ലെ ന​ട​ത്ത​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ധാ​ര​ണ. റീ ​വെ​രി​ഫി​ക്കേ​ഷ​ന്‍ പ്രാ​യോ​ഗി​ക​മാ​യ കാ​ര്യ​മ​ല്ല. നേ​ര​ത്തെ കു​ട​മാ​റ്റാ​നു​ള്ള ആ​ളു​ക​ള്‍ അ​ണി​നി​ര​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​നം നേ​ര​ത്തെ പ​രി​ഹ​രി​ച്ചി​രു​ന്നു. സു​ര​ക്ഷ ഉ​ണ്ടാ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കും എ​തി​ര​ഭി​പ്രാ​യ​മി​ല്ല. അ​തി​നാ​ല്‍ കോ​ട​തി ഉ​ത്ത​ര​വു​ക​ളെ​ല്ലാം അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു ത​ന്നെ പൂ​രം ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​നം​വ​കു​പ്പി​ന്‍റെ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള 12-ാമ​ത്തെ കാ​ര്യ​മാ​യ റീ ​വെ​രി​ഫി​ക്കേ​ഷ​ന്‍ ഓ​ഫ് ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്ന ഭാ​ഗം പൂ​ര്‍​ണ​മാ​യി മാ​റ്റാ​നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്. ആ​ന​ക​ളു​ടെ ര​ണ്ടാം വ​ട്ട ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും അ​റി​യി​ച്ചു.

വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടെ​ങ്കി​ലും വ​നം​വ​കു​പ്പി​ന്‍റെ ഡോ​ക്ട​ര്‍ വീ​ണ്ടും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യ്‌​ക്കെ​തി​രെ ആ​ന ഉ​ട​മ​ക​ളും ദേ​വ​സ്വ​ങ്ങ​ളും പ്ര​തി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍.

വ​നം​വ​കു​പ്പി​ന്‍റെ ക​ടു​ത്ത തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ തൃ​ശൂ​ർ പൂ​ര​ത്തി​നു ആ​ന​ക​ളെ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ആ​ന ഉ​ട​മ​ക​ൾ ദേ​വ​സ്വ​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു. വ​നം​വ​കു​പ്പ് മ​ന്ത്രി​യു​മാ​യി വി​ഷ​യം സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.