"യു​വ​തി​യു​മാ​യി മ​ര്യാ​ദ​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടു'; യു​പി ബി​ജെ​പി നേ​താ​വി​നെ​തി​രെ പ​രാ​തി
Monday, May 26, 2025 10:08 AM IST
ല​ക്നോ: യു​വ​തി​യു​മാ​യു​ള​ള വീ​ഡി​യോ പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി നേ​താ​വി​ന് നോ​ട്ടീ​സ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ണ്ട​യി​ലെ ബി​ജെ​പി നേ​താ​വാ​യ അ​മ​ർ കി​ഷോ​ർ ക​ശ്യ​പി​നെ​തി​നാ​ണ് പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

പാ​ർ​ട്ടി​യി​ലെ​ത്ത​ന്നെ ഒ​രു പ്ര​വ​ർ​ത്ത​ക​നാ​ണ് അ​മ​ർ കി​ഷോ​ർ ക​ശ്യ​പി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. വീ​ഡി​യോ​യി​ൽ അ​മ​ർ പാ​ർ​ട്ടി ഓ​ഫീ​സി​ലേ​ക്ക് വ​ന്ന ഒ​രു യു​വ​തി​യു​ടെ തോ​ളി​ൽ കൈ ​വെ​ക്കു​ന്ന​ത് കാ​ണാം.

തു​ട​ർ​ന്ന് മു​ക​ളി​ലേ​ക്കു​ള്ള പ​ടി​ക്കെ​ട്ടു​ക​ൾ​ക്ക് സ​മീ​പം നി​ന്ന് ഇ​രു​വ​രും കെ​ട്ടി​പ്പി​ടി​ക്കു​ന്നു​ണ്ട്. തു​ട​ർ​ന്ന് അ​മ​ർ യു​വ​തി​യു​മാ​യി പ​ടി​ക​ൾ ക​യ​റി​പ്പോ​കു​ക​യാ​ണ്. കാ​റി​ലാ​ണ് ഈ ​യു​വ​തി പാ​ർ​ട്ടി ഓ​ഫീ​സി​ലെ​ത്തി​യ​ത്.

പാ​ർ​ട്ടി ഓ​ഫീ​സി​ൽ അ​നു​വാ​ദ​ക​ര​മ​ല്ലാ​ത്ത​തും മ​ര്യാ​ദ​യി​ല്ലാ​ത്ത​തു​മാ​യ രീ​തി​യി​ൽ പെ​രു​മാ​റി എ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ടാ​ണ് അ​മ​റി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പു​റ​ത്തു​വ​ന്ന ഈ ​ദൃ​ശ്യം പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ച്ചു​വെ​ന്നും കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ അ​മ​ർ കി​ഷോ​ർ ക​ശ്യ​പി​ന്‍റെ വി​ശ​ദീ​ക​ര​ണ​വും വ​ന്നി​ട്ടു​ണ്ട്. യു​വ​തി പാ​ർ​ട്ടി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ് എ​ന്നും വ​യ്യ എ​ന്ന് പ​റ​ഞ്ഞ് ത​ന്നെ സ​മീ​പി​ച്ച​പ്പോ​ൾ വി​ശ്ര​മി​ക്കാ​ൻ സ്ഥ​ലം ന​ൽ​കി​യ​താ​ണ് എ​ന്നു​മാ​ണ് അ​മ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഇ​തി​നി​ടെ ത​ല​ക​റ​ക്കം അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ യു​വ​തി​യെ താ​ൻ കൈ​പി​ടി​ച്ച് സ​ഹാ​യി​ച്ചെ​ന്നും ഈ ​ദൃ​ശ്യ​ങ്ങ​ൾ ത​ന്നെ മ​നഃ​പൂ​ർ​വം അ​പ​മാ​നി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് എ​ന്നും അ​മ​ർ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.